യൂത്ത് ഇന്ത്യ കുവൈത്ത് ‘യൂത്ത് സെന്റർ’ ആരംഭിച്ചു
text_fields‘യൂത്ത് സെന്റർ’ ഉദ്ഘാടന പരിപാടിയിൽ യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് സിജിൽ ഖാൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്തിന് കീഴിൽ യുവാക്കൾക്കായി ഫർവാനിയയിൽ യൂത്ത് സെന്റർ ആരംഭിച്ചു.
ഇസ്ലാമിക സാംസ്കാരിക ചുറ്റുപാടിൽ യുവാക്കളെ വാർത്തെടുക്കുന്നതിനും കുവൈത്തിലേക്ക് തൊഴിൽ തേടി വരുന്നവർക്ക് താത്കാലികമായി ആശ്രയിക്കാവുന്ന താമസ കേന്ദ്രമായും പൊതുജനങ്ങൾക്കുള്ള സേവന കേന്ദ്രമായും യൂത്ത് സെന്റർ നിലകൊള്ളുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊതു ലൈബ്രറിയും സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
‘യൂത്ത് സെന്റർ’ കേരള ഇസ്ലാമിക് ഗ്രൂപ് പ്രസിഡന്റും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു.
യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, പ്രവാസി വെൽഫെയർ പ്രസിഡന്റ് ലായിക് അഹമ്മദ്, സകീർ ഹുസൈൻ തുവ്വൂർ, ഫർവാനിയ ഏരിയ വൈസ് പ്രസിഡന്റ് ഷാനവാസ് എന്നിവർ പങ്കെടുത്തു. മെഹനാസ് മുസ്തഫ സ്വാഗതവും ഉസാമ അബ്ദുൽ റസാഖ് സമാപനവും നടത്തി.
മുഹമ്മദ് യാസിർ ഖിറാഅത്ത് നിർവഹിച്ചു. അഷ്ഫാഖ് അഹമ്മദ്, അഖീൽ ഇസ്ഹാഖ്, മുഖ്സിത് എന്നിവർ പരിപാടി നിയന്ത്രിച്ചു.

