യൂത്ത് ഇന്ത്യ കുൈവത്ത് 'മിശ്കാത്' പരീക്ഷ വിജയികൾ
text_fieldsശറഫുദ്ദീൻ, അബ്ദുൽ അസീസ്, ശിഹാബുദ്ദീൻ, പി. നവാസ്, അഷ്ഫാഖ് അഹ്മദ്, ഫസീഹ് നസീം, സലിം മുഹമ്മദ്, കെ.എം.ജവാദ്
കുവൈത്ത്സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് യുവാക്കൾക്ക് വേണ്ടി നടത്തിവരുന്ന ഇസ്ലാമിക പഠന കോഴ്സ് 'മിശ്കാത്' പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
ശറഫുദ്ദീൻ, അബ്ദുൽ അസീസ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശിഹാബുദ്ദീൻ, പി. നവാസ്, അഷ്ഫാഖ് അഹ്മദ് എന്നിവർ രണ്ടാം സ്ഥാനവും ഫസീഹ് നസീം, സലിം മുഹമ്മദ്, കെ.എം. ജവാദ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഖുർആൻ പഠനം, ഹദീസ്, കർമശാസ്ത്രം, ഇസ്ലാമിക ചരിത്രം എന്നിവ ഉൾക്കൊള്ളുന്ന മിശ്കാത് പഠനം യുവാക്കളിൽ ഇസ്ലാമിക വ്യക്തിത്വം വളർത്തിയെടുക്കുന്നതിനും ഇസ്ലാമിന്റെ അടിസ്ഥാന വിഷയങ്ങളിലെ അറിവ് നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയുമാണ് നടത്തുന്നത്. കുവൈത്തിലെ എട്ട് യൂത്ത് ഇന്ത്യ യൂനിറ്റുകളിലൂടെയാണ് കോഴ്സ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

