യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്സ് മീറ്റ്
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്‌സ് മീറ്റിൽ കെ.ഐ.ജി സെക്രട്ടറി സി.പി. നൈസാം
സംസാരിക്കുന്നു
യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്‌സ് മീറ്റിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ‘യൂത്ത് ഇന്ത്യ കുവൈത്ത് ലീഡേഴ്സ് മീറ്റ് -2026’ ഫഹാഹീൽ യൂണിറ്റി സെന്ററിൽ നടന്നു. പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി സെക്രട്ടറി സി.പി.നൈസാം മുഖ്യ പ്രഭാഷണം നിർവഹിച്ചു. 2025-26 പ്രവർത്തന കാലയളവിലേക്കുള്ള പോളിസി വിശദീകരണം വിവിധ വകുപ്പ് തല കൺവീനർമാർ നിർവഹിച്ചു.
അഖിൽ ഇസ്ഹാക്(സംഘടന), മുക്സിത് (ഫിനാൻസ്), റയ്യാൻ ഖലീൽ (തർബിയത് ), എം.പി.റമീസ്, അസ്‌ലഹ് (ക്വാളിറ്റി അഷുറൻസ്), ജുമാൻ (മിഷ്കാത് ആൻഡ് സോഷ്യൽ റിലീഫ് ), ഹാദി (കരിയർ), ജവാദ് (പബ്ലിസിറ്റി), ബാസിൽ (പബ്ലിക് റിലേഷൻ), ഷംസീർ (ആർട്സ് ), മുഹമ്മദ് യാസിർ (സ്പോർട്സ് ) എന്നിവർ വിശദീകരം നിർവഹിച്ചു.
യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി അഖിൽ ഇസ്ഹാക് സ്വാഗതവും ട്രഷറര്‍ മുക്സിത് സമാപനവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

