യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​  വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 

11:30 AM
03/01/2018
യൂ​ത്ത്​ ഇ​ന്ത്യ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത്​ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി  കെ.​ഐ.​ജി  പ്ര​സി​ഡ​ൻ​റും യൂ​ത്ത് ഇ​ന്ത്യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് ഇ​ന്ത്യ​യു​ടെ ര​ണ്ടു വ​ർ​ഷ​ത്തെ കേ​ന്ദ്ര റി​പ്പോ​ർ​ട്ടും യൂ​നി​റ്റു​ക​ൾ ത​മ്മി​ലു​ള്ള താ​ര​ത​മ്യ റി​പ്പോ​ർ​ട്ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഫി കോ​യ​മ്മ അ​വ​ത​രി​പ്പി​ച്ചു. 

സം​ഘ​ട​ന ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തി​യ വ​യ​നാ​ട് റേ​ഷ​ൻ പ്രോ​ജ​ക്ടി​ന് കീ​ഴി​ൽ മാ​ന​ന്ത​വാ​ടി, വെ​ള്ള​മു​ണ്ട, കാ​ട്ടി​ക്കു​ളം, പ​ന​മ​രം, ത​രു​വ​ണ, പി​ണ​ങ്ങോ​ട്, ക​ൽ​പ​റ്റ, ആ​റാം മൈ​ൽ, ബ​ത്തേ​രി, മേ​പ്പാ​ടി, ല​ക്കി​ടി, പ​ടി​ഞ്ഞാ​റ​ത്ത​റ, ത​ല​പ്പു​ഴ, പി​ലാ​ക്കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 75 കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു വ​ർ​ഷം പ്ര​തി​മാ​സ ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം ചെ​യ്​​തു. 30 അ​ർ​ബു​ദ രോ​ഗി​ക​ൾ, 25 വൃ​ക്ക​രോ​ഗി​ക​ൾ, 10 കി​ട​പ്പു രോ​ഗി​ക​ൾ, 10 വി​ധ​വ​ക​ൾ തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ. 
ആ​കെ 6570 ദീ​നാ​റി​​െൻറ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​റ്റു വി​വി​ധ ജ​ന​സേ​വ​ന സം​രം​ഭ​ങ്ങ​ളി​ലേ​ക്കാ​യി റി​പ്പോ​ർ​ട്ട് കാ​ല​യ​ള​വി​ൽ 20,596 ദീ​നാ​ർ സോ​ഷ്യ​ൽ റി​ലീ​ഫി​ലൂ​ടെ വി​ത​ര​ണം ന​ട​ത്തി. 

‘പ്ര​വാ​സം ആ​ദ​രി​ക്ക​പ്പെ​ടു​ന്നു’, കാ​യി​ക മേ​ള, ഹ്ര​സ്വ​ചി​ത്ര നി​ർ​മാ​ണ പ​രി​ശീ​ല​നം, സം​രം​ഭ​ക പ​രി​ശീ​ല​നം, ഈ​ദ് അ​റ്റ് ലേ​ബ​ർ​ക്യാ​മ്പ്, ഈ​ദി​യ്യ, ഫാ​ഷി​സ്​​റ്റ കാ​ല​ത്തെ എ​ഴു​ത്തും വാ​യ​ന​യും തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ൾ ഇൗ ​പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ൽ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി യോ​ഗം വി​ല​യി​രു​ത്തി. 
സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ സി.​കെ. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ബാ​സി​ത് പാ​ലാ​റ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. സെ​ക്ര​ട്ട​റി സ​ഫീ​ർ അ​ബൂ​ബ​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​ഐ.​ജി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് സ​മാ​പ​നം നി​ർ​വ​ഹി​ച്ചു. ഹ​ഫീ​സ് മു​ഹ​മ്മ​ദ് ഖി​റാ​അ​ത്ത് ന​ട​ത്തി. 

COMMENTS