യൂത്ത് ഇന്ത്യ കുവൈത്ത് ‘ഇ-ഫെസ്റ്റ് 2020’ന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മലയാളി പ്രവാസികൾക്കായി യൂത്ത് ഇന്ത്യ കുവൈത്ത് ഓൺലൈനിലൂടെ നടത്തുന്ന ‘ഇ -ഫെസ്റ്റ് 2020’ ചലച്ചിത്ര സംവിധായകൻ സക്കരിയ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിെൻറ പോസ്റ്റർ പ്രകാശനം കെ.ഐ.ജി കുവൈത്ത് പ്രസിഡൻറും യൂത്ത് ഇന്ത്യ രക്ഷാധികാരിയുമായ ഫൈസൽ മഞ്ചേരി നിർവഹിച്ചു.
സംഗീത സംവിധായകൻ കൈലാസ് മേനോൻ, പാട്ടുകാരായ അഫ്സൽ, സമീർ ബിൻസി, സിദ്റത്തുൽ മുൻതഹ, ദാന റാസിഖ്, എം.കെ. അബ്ദുൽ ഗഫൂർ എന്നിവരും പങ്കെടുത്തു. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ത്രീ പുരുഷന്മാർക്ക് വിവിധ വിഭാഗങ്ങളിലായി കവിതാലാപനം, പ്രതികരണം, ഡബ്സ്മാഷ്, സെൽഫി, കിഡ്സ് കിച്ചൻ, കഥ പറച്ചിൽ, ഖുർആൻ പാരായണം, ഖുർആൻ വിശദീകരണം, ഇസ്ലാമിക ഗാനം എന്നിങ്ങനെ വിവിധ മത്സരങ്ങളുണ്ട്. ഉദ്ഘാടന സെഷനിൽ യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡൻറ് ഉസാമ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ഓൺലൈൻ മത്സരങ്ങളുടെ അസിസ്റ്റൻറ് കൺവീനർ അലി അക്ബർ ഇനങ്ങൾ വിശദീകരിച്ചു. മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും www.youthindiakuwait.com സന്ദർശിക്കുക.
