Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയൂത്ത് ഇന്ത്യ കുവൈത്ത്...

യൂത്ത് ഇന്ത്യ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
യൂത്ത് ഇന്ത്യ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

Listen to this Article

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത്‌ ഇ​ന്ത്യ കു​വൈ​ത്ത് ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷം ഒ​ന്നു മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റോ​ളം ആ​ളു​ക​ൾ ര​ക്തം ദാ​നം ചെ​യ്തു. യൂ​ത്ത് ഇ​ന്ത്യ സോ​ഷ്യ​ൽ റി​ലീ​ഫ് ക​ൺ​വീ​ന​ർ സ​ലിം, സ​ൽ​മാ​ൻ, മു​ർ​ഷി​ദ്, സി​ജി​ൽ ഖാ​ൻ, ഫ​ഹീം, ഉ​സാ​മ, റ​മീ​സ്, അ​ലി അ​ക്ബ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

രാ​ജ്യ​ത്തെ ര​ക്​​ത​ബാ​ങ്കി​ൽ ര​ക്​​ത​ത്തി​​ന്റെ കു​റ​വ്​ ഇ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. നെ​ഗ​റ്റി​വ്​ ഗ്രൂ​പ്പു​ക​ൾ ഉ​ൾ​പ്പെ​ടെ അ​പൂ​ർ​വ ര​ക്​​ത​ങ്ങ​ൾ​ക്കാ​ണ്​ ഏ​റെ ക്ഷാ​മം. നെ​ഗ​റ്റി​വ്​ ഗ്രൂ​പ്പു​ള്ള​വ​ർ ര​ക്​​തം ന​ൽ​കാ​ൻ എ​ത്തു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​വും. ര​ക്​​ത​ബാ​ങ്ക്​ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന്​ ഇ​തി​നാ​യി ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

ശേ​ഖ​രി​ച്ച ര​ക്​​ത​ത്തി​​ന്റെ ശു​ദ്ധി​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നൂ​ത​ന സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ ജാ​ബി​രി​യ​യി​ലെ​യും അ​ദാ​നി​ലെ​യും ര​ക്​​ത​ബാ​ങ്കി​ൽ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ ന​ട​ത്തു​ന്ന​ത്​ ആ​ശ്വാ​സ​മാ​വു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampYouth India Kuwait
News Summary - Youth India Kuwait Blood Donation Camp
Next Story