യൂത്ത് ഇന്ത്യ ഇസ്ലാമിക് ഫെസ്റ്റ് ഒക്ടോബർ 11ന്
text_fieldsകുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിക്കുന്ന ഇസ്ലാമിക് ഫെസ്റ്റിന്റെ വിവിധ സോണുകളിൽനിന്നുള്ള ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു. ആഷിക് ഹംസ (50397609), ജവാദ് അബ്ദുൽ സലാം (66697852), ഷഫീക് ബാവ (97782715), ഷംസീർ സി.കെ (60621036) എന്നിവർ യാഥാക്രമം ഫഹാഹീൽ, അബ്ബാസിയ, സാൽമിയ, ഫർവാനിയ മേഖലകളിൽനിന്ന് സോണൽ ടീമുകളെ നയിക്കും.
ഒക്ടോബർ 11ന് അബ്ബാസിയ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന മത്സരങ്ങളിൽ ഇസ് ലാമിക ഗാനം, പ്രസംഗം, കളറിങ്, ഖുർആൻ പാരായണം, ഹിഫ്ള്, സംഘഗാനം, കോൽക്കളി, ഹാസ്യ ഒപ്പന, ടാബ്ലോ തുടങ്ങി വിവിധ മത്സരങ്ങൾ നടക്കും.
കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള സ്ത്രീ പുരുഷന്മാർക്ക് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് യൂത്ത് ഇന്ത്യ കലാ കായിക വിഭാഗം കൺവീനർ യാസിർ അറിയിച്ചു. മത്സരങ്ങളിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ ലിങ്ക് യൂത്ത് ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ്(youthindiakuwait.com).

