കലയുടെ ആഘോഷമായി യൂത്ത് ഇന്ത്യ ഇസ് ലാമിക് ഫെസ്റ്റ്
text_fieldsയൂത്ത് ഇന്ത്യ ഇസ് ലാമിക ഫെസ്റ്റ് ജേതാക്കളായ അബ്ബാസിയ സോൺ കപ്പ് ഏറ്റുവാങ്ങുന്നു
അബ്ബാസിയ സോൺ ജേതാക്കൾകുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ ശിഫാ അൽ ജസീറയുമായി ചേർന്ന് സംഘടിപ്പിച്ച ഇസ് ലാമിക് ഫെസ്റ്റ് അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്നു. ഫെസ്റ്റിൽ അബ്ബാസിയ സോൺ ഒന്നാം സ്ഥാനവും ഫഹാഹീൽ സോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
10 സ്റ്റേജുകളിലായി നടന്ന മത്സരത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം 700ൽ പരം മത്സരാർഥികൾ പങ്കടുത്തു. ഖുർആൻ പാരായണം, ഹിഫ്ള്, ബാങ്ക് വിളി, പ്രസംഗം, ഗാനം, രചന മത്സരങ്ങൾ, സംഘഗാനം, ഒപ്പന, ടാബ്ലോ, കോൽക്കളി തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡന്റുമായ പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു. ശിഫാ അൽ ജസീറ ഓപറേഷനൽ ഹെഡ് അസീം സേട്ട് സുലൈമാൻ പരിപാടിക്ക് ആശംസകൾ നേർന്നു.
യൂത്ത് ഇന്ത്യ ഇസ് ലാമിക് ഫെസ്റ്റ് സദസ്സ്
സിനിമ പിന്നണി ഗായിക ദാനാ റാസിഖ് മുഖ്യാതിഥിയായി പങ്കെടുത്തു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹഷീബ്, ഇസ് ലാമിക് ഫെസ്റ്റ് ജനറൽ കൺവീനർ മുഹമ്മദ് യാസിർ, എക്സിക്യൂട്ടിവ് അംഗങ്ങളായ മഹ്നാസ്, സൽമാൻ, അഷ്ഫാക്, സിറാജ്, അകീൽ, റമീസ്, മുക്സിത്, ഉസാമ, ജുമാൻ, ജവാദ്, ബാസിൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

