യൂത്ത് ഇന്ത്യ ക്രിക്കറ്റ് ടൂർണമെന്റ്: സാൽമിയ ജേതാക്കൾ
text_fieldsയൂത്ത് ഇന്ത്യ ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ സാൽമിയ ടീം
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ സാൽമിയ ചാമ്പ്യന്മാരായി. ടീം കനാരി രണ്ടാം സ്ഥാനം നേടി. `ഇസ്ലാം, യുവത്വം, സേവനം' എന്ന തലക്കെട്ടിൽ 40 ദിവസം നീളുന്ന കാമ്പയിനിന്റെ ഭാഗമായി യൂത്ത് ഇന്ത്യ കുവൈത്ത് കനാരി, നിസാൽ യൂനിറ്റുകളാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്. സാൽമിയ ടീം ജേതാക്കളായി.
ഫർവാനിയ ഗ്രൗണ്ടിൽ നടന്ന മത്സരം യൂത്ത് ഇന്ത്യ കുവൈത്ത് ജനറൽ സെക്രട്ടറി പി. ഹസീബ് ഉദ്ഘാടനം ചെയ്തു. യുവാക്കൾക്കിടയിൽ ആവേശം നിറഞ്ഞ മത്സരത്തിൽ നിസാൽ, ഫഹാഹീൽ, അബുഹലീഫ, സാൽമിയ, കനാരി, റിഗ്ഗയ്, ജലീബ്, മംഗഫ് എന്നീ യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് എട്ട് ടീമുകൾ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാനായി സലാമിനെയും (ടീം സാൽമിയ) ബൗളറായി ഫാസിലിനെയും (ടീം സാൽമിയ) തിരഞ്ഞെടുത്തു.
യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് സിജിൽ ഖാൻ, ജനറൽ സെക്രട്ടറി ഹഷീബ് എന്നിവർ വിജയികൾക്ക് ട്രോഫിയും മെഡലുകളും കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

