യൂത്ത് ഇന്ത്യ ബാഡ്മിൻറൺ: അബുഹലീഫ ജേതാക്കൾ
text_fieldsയൂത്ത് ഇന്ത്യ കുവൈത്ത് അബുഹലീഫ യൂനിറ്റ് നടത്തിയ ഇൻറർ ബാഡ്മിൻറൺ ടൂർണമെൻറിലെ വിജയികൾ ട്രോഫിയുമായി
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് അബുഹലീഫ യൂനിറ്റ് നടത്തിയ ഇൻറർ ബാഡ്മിൻറൺ ടൂർണമെൻറിൽ അബുഹലീഫ ടീം ജേതാക്കളായി. യർമുക് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ അബുഹലീഫയിൽനിന്ന് മത്സരിച്ച ഫിറോസ്, ആഷിഖ് ടീം ജേതാക്കളായി. ബെസ്റ്റ് ഓഫ് ത്രീ മത്സരത്തിൽ ആദ്യ രണ്ടു സെറ്റും ജയിച്ചാണ് അവർ ആധികാരികമായി കപ്പുയർത്തിയത്. സാൽമിയയിലെ അബ്ദുൽ ലത്തീഫ്, റഫീഖ് ടീം റണ്ണർഅപ്പ് ആയി.
യൂത്ത് ഇന്ത്യ അബുഹലീഫ പ്രസിഡൻറ് അബ്ദുറഹ്മാൻ, സെക്രട്ടറി ഹാരിസ് ഇസ്മായിൽ, യൂത്ത് ഇന്ത്യ എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് സൽമാൻ, നിഹാദ് അബ്ദുന്നാസർ, മുഹമ്മദ് നിയാസ് എന്നിവർ ട്രോഫിയും മെഡലും നൽകി.
യൂനിറ്റ് സ്പോർട്സ് കൺവീനർ ആഷിഖ് മത്സരങ്ങൾ ഏകോപിപ്പിച്ചു. എ.സി. സാജിദ്, അലി, റഫീഖ് ബാബു, നൗഫൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

