Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂത്ത് ഇന്ത്യ ഖുർആൻ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
യൂത്ത് ഇന്ത്യ ഖുർആൻ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു
cancel
camera_alt

ഇസ്മായിൽ,  മുഹമ്മദ് യാസർ,   അൻവർ ഇസ്മായിൽ

കുവൈത്ത് സിറ്റി: ഖുർആനിലെ യാസീൻ അധ്യായത്തിലെ ഒന്ന് മുതൽ നാൽപത് വരെയുള്ള വാക്യങ്ങളെ അടിസ്ഥാനപ്പെടുത്തി യൂത്ത് ഇന്ത്യ കുവൈത്ത് നടത്തിവരുന്ന കോഴ്സിൻ്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. പി.ഇസ്മായിൽ (റിഗ്ഗായ്) ഒന്നാം സ്ഥാനവും, മുഹമ്മദ് യാസർ (ജലീബ്) രണ്ടാം സ്ഥാനവും, അൻവർ ഇസ്മായിൽ (നിസാൽ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അബിൻസ് മുഹമ്മദ് (കനാരി), അബ്ദുൽ നാഫിഅ് (അബു ഹലീഫ), മിഷാൽ സഹീർ (മംഗഫ്) എന്നിവർ പരീക്ഷയിൽ മുഴുവൻ മാർക്കും നേടി. കുവൈത്തിലെ യുവാക്കൾക്ക് മാത്രമായി ഓപ്പൺ ബുക്ക് സ്വഭാവത്തിൽ ഓൺലൈനായി സംഘടിപ്പിച്ച പരീക്ഷയിൽ നിരവധി ആളുകൾ പങ്കെടുത്തു.

യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡൻ്റ് സിജിൽ ഖാൻ വിജയികളെ പ്രഖ്യാപിച്ചു. പരീക്ഷക്ക് യൂത്ത് ഇന്ത്യ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷെഫീക്ക് അബ്ദുസ്സമദ്, മുക്സിത്, ജവാദ് അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി. നിലവിൽ ഫഹാഹീൽ, മംഗഫ്, അബൂ ഹലീഫ, സാൽമിയ, നിസാൽ, ഫർവാനിയ, റിഗ്ഗായി, ജലീബ് എന്നീ എട്ട് കേന്ദ്രങ്ങളിലായി യൂത്ത് ഇന്ത്യ യുവാക്കൾക്കായി നടത്തിവരുന്ന ഇസ്‌ലാമിക പഠന കോഴ്സിൽ ഖുർആൻ പഠനത്തിന് പുറമെ ഹദീസ്, കർമശാസ്ത്രം, ഇസ്‌ലാമിക ചരിത്രം തുടങ്ങിയ വിഷയങ്ങളും പഠിപ്പിച്ചു വരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth India Announces Quran Exam Winners
Next Story