യൂത്ത് നാടക ഫെസ്റ്റിവൽ 12 മുതൽ 22 വരെ
text_fieldsകുവൈത്ത് സിറ്റി: 16ാമത് യൂത്ത് നാടക ഫെസ്റ്റിവൽ ഈ മാസം 12 മുതൽ 22 വരെ നടക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് അറിയിച്ചു. ഇത് വാർത്ത വിനിമയ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽമുതൈരിയുടെ സ്പോൺസർഷിപ്പിലാണ് ഫെസ്റ്റിവൽ. ഈ വർഷത്തെ മേളയുടെ വ്യക്തിത്വമായി മുതിർന്ന നടൻ സാദ് അൽഫരാജിനെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ സമ്പന്നമായ കലാനുഭവത്തിനുള്ള അംഗീകാരമായാണ് ബഹുമതി.
നാടക നൈപുണ്യമുള്ള യുവ പൗരന്മാർക്ക് ഇത് മികച്ച അവസരമാണെന്ന് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വാലിദ് അലൻസാരി പറഞ്ഞു. നാടക സംഘങ്ങൾ അവതരണത്തിനായുള്ള തയാറെടുപ്പിലാണ്. ഫെസ്റ്റിവൽ അവാർഡിനായി ശക്തമായ മത്സരങ്ങൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

