യൂത്ത് കോറസ് ക്രിസ്മസ് കരോൾ സന്ധ്യ ഇന്ന്
text_fieldsയൂത്ത് കോറസ് ക്രിസ്മസ് കരോൾ സന്ധ്യ തയാറെടുപ്പ് യോഗത്തിൽ ഭാരവാഹികൾ
കുവൈത്ത് സിറ്റി: യൂത്ത് കോറസിന്റെ 26ാം ക്രിസ്മസ് ഗാനസന്ധ്യ ഡിസംബർ 15ന് വൈകീട്ട് 6.30ന് യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. യൂത്ത് കോറസിന്റെ ജൂനിയർ, സീനിയർ ഗായക സംഘങ്ങളെ കൂടാതെ കെ.ടി.എം.സി.സി, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സൺഡേ സ്കൂൾ, സെന്റ് പീറ്റേഴ്സ് സി.എസ്.ഐ ഇടവക, സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവക, കുവൈത്ത് സിറ്റി മാർതോമ ഇടവക, സെന്റ് സ്റ്റീഫൻ ഇന്ത്യൻ ഓർത്തഡോക്സ് ഇടവക എന്നിവയുടെ ഗായക സംഘങ്ങളും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കും. കുവൈത്ത് സിറ്റി മാർതോമ ഇടവക വികാരി എ.ടി. സഖറിയ അച്ചൻ ക്രിസ്മസ് സന്ദേശം നൽകും.
യൂത്ത് കോറസിന്റെ 15ാം സമൂഹഗാന മത്സരത്തിൽ വിജയികളായ ഗായക സംഘങ്ങൾക്കും യൂത്ത് കോറസും ഇന്ത്യൻ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റുമായി സംയുക്തമായി നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ഇതുസംബന്ധിച്ച യോഗത്തിൽ പ്രസിഡന്റ് അഡ്വ. പി. ജോൺ, അഡ്വ. പി. ജോൺ തോമസ്, വൈസ് പ്രസിഡന്റ് ഷിജു ഓതറ, ജനറല്‍ സെക്രട്ടറി ലിജു എബ്രഹാം, സെക്രട്ടറി കുര്യന് എബ്രഹാം, ട്രഷറർ എബ്രഹാം ജോർജ്, വർഗീസ് ഈയോ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

