സഹൽ ആപ് വഴി ഇനി കൂടുതൽ പരാതികൾ സമർപ്പിക്കാം
text_fieldsകുവൈത്ത് സിറ്റി: ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ് വഴി ഇനി കൂടുതൽ പരാതികൾ സമർപ്പിക്കാം. അറസ്റ്റിനും സമൻസിനുമുള്ള അഭ്യർഥനകൾ സമർപ്പിക്കാൻ ഉപയോക്താക്കൾക്ക് കഴിയുന്ന ഒരു പുതിയ സേവനം നീതിന്യായ മന്ത്രാലയം പ്രഖ്യാപിച്ചു.
പണമടക്കൽ വീഴ്ച വരുത്തിയവരെ അറസ്റ്റു ചെയ്യുന്നതിനും സമൻസ് അയക്കുന്നതിനുമായി പരാതികൾ ഫയൽ ചെയ്യാൻ കടക്കാർക്ക് പ്രാപ്തമാക്കുന്ന റിമോട്ട് എക്സിക്യൂഷൻ സേവനങ്ങളുടെ പട്ടികയിൽ ഈ സേവനം ചേർത്തിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പരാതികൾ അവലോകനംചെയ്ത് നിയമപരമായ നടപടികൾ പൂർത്തിയാകും ജനറൽ ഡിപാർട്ട്മെന്റ് ഓഫ് എൻഫോഴ്സ്മെന്റ് മുന്നോട്ടുപോകുക. ഉപയോക്താക്കൾക്ക് ആപ് വഴി പരാതികളുടെ സ്റ്റാറ്റസ് നിരീക്ഷിക്കാനും കഴിയും. സഹൽ ആപ് വഴി നീതിന്യായ മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻഫോഴ്സ്മെന്റ് നൽകുന്ന വിവിധ സേവനങ്ങളുടെ ഭാഗമാണെന്ന് പുതിയ മന്ത്രാലയം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

