Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുഞ്ഞിന്‍റെ ഓരോ ചലനവും...

കുഞ്ഞിന്‍റെ ഓരോ ചലനവും ഇനി 4D-യില്‍ കാണാം മെട്രോക്കൊപ്പം

text_fields
bookmark_border
കുഞ്ഞിന്‍റെ ഓരോ ചലനവും ഇനി 4D-യില്‍ കാണാം മെട്രോക്കൊപ്പം
cancel
camera_alt

ഡോ. സഹർ

കുവൈത്ത് സിറ്റി: പരിചരണം, കരുതൽ, ചികിത്സ എന്നിവയുടെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എട്ടാമത് ശാഖയായ എം.എം. സി മെഡിക്കൽ സെന്ററിൽ (സാൽമിയ ബ്ലോക്ക്- 3) ഗർഭിണികൾക്കായി നവീനമായ 4D ആന്റിനേറ്റൽ സ്ക്രീനിംഗ് സംവിധാനം ആരംഭിച്ചു. ഗൈനക്കോളജി വിദഗ്ധയായ ഡോ. സഹറിന്റെ നേതൃത്വത്തിലാണ് ഈ ആധുനിക സേവനം. ഗർഭസ്ഥ ശിശുവിന്റെ ഓരോ ചലനവും തത്സമയം വ്യക്തമായി കാണാൻ കഴിയുന്ന ഈ സാങ്കേതികവിദ്യ, മാതാപിതാക്കൾക്ക് ഒരു അതുല്യ അനുഭവം സമ്മാനിക്കുന്നു.

പരമ്പരാഗത സ്കാനിംഗിനെ അപേക്ഷിച്ച് 4D സ്ക്രീനിംഗ് ശിശുവിന്റെ ചലനങ്ങളും മുഖഭാവങ്ങളും കൂടുതൽ വ്യക്തതയോടെ തത്സമയം കാണാൻ സഹായിക്കുന്നു.ഇത് ശിശുവിന്റെ വളർച്ചയും ആരോഗ്യനിലയും കൃത്യമായി വിലയിരുത്താൻ ഡോക്ടർമാർക്ക് സഹായകമാകുന്നു. കൂടാതെ, പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി സമയോചിതമായ ചികിത്സ നൽകുന്നതിനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടും.

4D സ്ക്രീനിംഗ് ഒരു മെഡിക്കൽ പരിശോധന മാത്രമല്ല, മാതാപിതാക്കളും കുഞ്ഞും തമ്മിലുള്ള മാനസികബന്ധം കൂടുതൽ ശക്തമാക്കുന്ന ഒരു അനുഭവവുമാണെന്നും, ഗർഭസ്ഥ ശിശുവിന്റെ സ്വാഭാവിക ചലനങ്ങൾ നേരിൽ കാണുന്നത് മാതാപിതാക്കൾക്ക് ആത്മവിശ്വാസവും സന്തോഷവും നൽകുകയും അമ്മക്കും കുഞ്ഞിനും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഈ പരിശോധന നടത്തുന്നതെന്നും മെട്രോ മാനേജ്‌മന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsmetroKuwait NewsLatest News
News Summary - You can now see every movement of your baby in 4D with Metro
Next Story