വൈ.എം.സി.എ കുവൈത്ത് ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവൈ.എം.സി.എ കുവൈത്ത് ഡെന്റൽ ക്യാമ്പ് ഫ. എ.ടി. സഖറിയ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: വിവിധ ക്യാമ്പുകളിൽ താമസിക്കുന്നവർക്കായി വൈ.എം.സി.എ കുവൈത്ത് ഏകദിന ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമായി സഹകരിച്ച് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്. റവ. എ.ടി. സഖറിയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു വർക്കി അധ്യക്ഷത വഹിച്ചു. അഡ്വ. ജോൺ തോമസ്, ഡോ. തോമസ് തോമസ്, ഡോ. സുബിൻ തോമസ് എന്നിവർ സംസാരിച്ചു.
ഡോ. സമിത ക്ലാസിന് നേതൃത്വം നൽകി. സെക്രട്ടറി മനോജ് പരിമണം സ്വാഗതവും കൺവീനർ ഡോ. ജോൺ തോമസ് നന്ദിയും അറിയിച്ചു. എ.ഐ. കുര്യൻ, മാത്യൂസ് മാമ്മൻ, മാത്യു കോശി, സുനു ഈപ്പൻ, അജേഷ് തോമസ്, അജിത്ത് കണ്ണംപാറ, പ്രശോഭ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

