യമൻ കോൺഫറൻസ്: സൗദി അറേബ്യക്ക് ഒ.ഐ.സി പ്രശംസ
text_fieldsകുവൈത്ത് സിറ്റി: യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ ചെയർമാൻ റഷാദ് അൽ അലിമിയുടെ അഭ്യർഥന മാനിച്ച് റിയാദിൽ സമഗ്രമായ സമ്മേളനം നടത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ ഇസ്ലാമിക് കോഓപറേഷൻ ഓർഗനൈസേഷൻ (ഒ.ഐ.സി) സെക്രട്ടറി ജനറൽ ഹുസൈൻ താഹ സ്വാഗതം ചെയ്തു. യമൻ പ്രശ്നത്തിന് ന്യായമായ പരിഹാരങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
അക്രമം ഉപേക്ഷിക്കാനും സമാധാനം നിലനിർത്താനുമുള്ള സൗദി നേതൃത്വത്തിന്റെ ബുദ്ധിപരമായ നയമാണ് ഈ സംരംഭമെന്ന് താഹ പ്രസ്താവനയിൽ പറഞ്ഞു. യമനിൽ സ്ഥിരമായ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ഏക മാർഗം ആത്മാർഥമായ സംഭാഷണമാണ്. സമവായം, ധാരണ, സംഭാഷണം എന്നിവയിലൂടെ മാത്രമേ സമാധാനം നേടാനാകൂ എന്നും ഹുസൈൻ താഹ അഭിപ്രായപ്പെട്ടു.
യമന്റെ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവ മേഖലയുടെ സ്ഥിരതക്കും സുരക്ഷക്കും ഒരു പ്രധാന സ്തംഭമാണ്. യമനിൽ പ്രാദേശിക സ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിന് പോസിറ്റീവും ക്രിയാത്മകവുമായ പങ്കാളിത്തത്തിന് എല്ലാ കക്ഷികളോടും താഹ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

