Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightട്രാ​ഫി​ക്...

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി 'യെ​ല്ലോ ബോ​ക്‌​സ്' കാ​മ്പ​യി​ൻ

text_fields
bookmark_border
ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി യെ​ല്ലോ ബോ​ക്‌​സ് കാ​മ്പ​യി​ൻ
cancel

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത​ക്കു​രു​ക്കും നി​ര​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളും കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള 'യെ​ല്ലോ ബോ​ക്‌​സ്' ദേ​ശീ​യ കാ​മ്പ​യി​ൻ പു​രോ​ഗ​മി​ക്കു​ന്നു. ട്രാ​ഫി​ക് ജ​ങ്ഷ​നു​ക​ളി​ൽ യെ​ല്ലോ ബോ​ക്‌​സി​ൽ വാ​ഹ​നം നി​ർ​ത്തു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​രി​ക്കു​ന്ന കാ​മ്പ​യി​ൻ ലോ​ക്ക​ൽ ഫ്ലേ​വ​ർ മാ​ർ​ക്ക​റ്റി​ങ് ഏ​ജ​ൻ​സി​യാ​ണ് ആ​രം​ഭി​ച്ച​ത്. യെ​ല്ലോ ബോ​ക്സ് നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ഗ​താ​ഗ​ത​ത​ട​സ്സ​വും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ, സി​ഗ്ന​ൽ പ​ച്ച​യാ​ണെ​ങ്കി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ ഡ്രൈ​വ​ർ​മാ​ർ ഇ​ത്ത​രം ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ലോ​ക്ക​ൽ ഫ്ലേ​വ​ർ മാ​ർ​ക്ക​റ്റി​ങ് മേ​ധാ​വി അ​ഹ​മ്മ​ദ് സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ യെ​ല്ലോ ബോ​ക്‌​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​നും അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ക​യാ​ണ് യെ​ല്ലോ ബോ​ക്‌​സ് കാ​മ്പ​യി​ൻ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഡ്രൈ​വി​ങ്ങി​ലും റോ​ഡ് പെ​രു​മാ​റ്റ​ങ്ങ​ളി​ലും മാ​റ്റം വ​രു​ത്തു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്ന് ലോ​ക്ക​ൽ ഫ്ലേ​വ​റി​ന്റെ മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ ഖാ​ലി​ദ് അ​ൽ സ​യ​ർ പ​റ​ഞ്ഞു.

ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​ത്തി​ലെ മെ​യി​ന്റ​ന​ൻ​സ് എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ ​സെ​ക്ര​ട്ട​റി ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് അ​സ്സ​ബാ​ഹ് വ്യ​ക്ത​മാ​ക്കി. യെ​ല്ലോ ബോ​ക്‌​സ് കാ​മ്പ​യി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​റു​പ്പ് നി​റ​ത്തി​ൽ, മ​ഞ്ഞ നി​റ​ത്തി​ൽ ക​ള​ങ്ങ​ൾ തീ​ർ​ത്ത​വ​യാ​ണ് യെ​ല്ലോ ബോ​ക്സ്. ജ​ങ്ഷ​നി​ലും റൗ​ണ്ട് എ​ബൗ​ട്ടു​ക​ളി​ലു​മാ​ണ് ഇ​ത് സ​ഥാ​പി​ക്കു​ന്ന​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്റെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ഞ്ഞ ബോ​ക്സി​ൽ പ്ര​വേ​ശി​ച്ചാ​ൽ ഒ​രു മാ​സ​ത്തി​ൽ കൂ​ടാ​ത്ത ത​ട​വും 75 ദി​നാ​ർ പി​ഴ​യും അ​ല്ലെ​ങ്കി​ൽ ഈ ​ര​ണ്ട് പി​ഴ​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നോ ചു​മ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait news
News Summary - Yellow Box campaign for traffic awareness
Next Story