യാത്ര കുവൈത്ത് ഓണാഘോഷം
text_fieldsയാത്ര കുവൈത്ത് ഓണാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ടാക്സി ഡ്രൈവേഴ്സ് സംഘടനയായ യാത്ര കുവൈത്ത് ഓണാഘോഷം മംഗഫ് ഹാർമണി സ്ക്വയർ ഹാളിൽ നടന്നു. അംഗങ്ങളും കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. പ്രസിഡന്റ് ഷബീർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ദിവ്യ എസ് ഉദ്ഘാടനം ചെയ്തു. മെട്രോ മെഡിക്കൽസ് ജനറൽ മാനേജർ ഫൈസൽ ഹംസ, ടിജു ലൂക്കോസ്, അനിൽ ആനാട്, മനോജ് മഠത്തിൽ, രാജൻ പന്തളം, രാജേഷ് പാലാ, അബ്ദുൽ ശരീഫ് എന്നിവർ ആശംസ നേർന്നു.
ജനറൽ സെക്രട്ടറി സുജിത്ത് കാലിക്കറ്റ് സ്വാഗതവും ചാരിറ്റി കൺവീനർ അനിൽ വർക്കല നന്ദിയും പറഞ്ഞു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും ഓണസദ്യയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. കമറുദ്ദീൻ, ഷബീർ, സുനിൽകുമാർ, റോബിഷ്, അഷ്റഫ് അടിവാരം, മുജീബ് റഹ്മാൻ, കുരുവിള എൻ.എസ്, അനിൽകുമാർ കടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

