Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ട​തു​പ​ക്ഷം...

ഇ​ട​തു​പ​ക്ഷം ന​ട​ത്തു​ന്ന​ത് തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ -പി.​എം.​എ. സ​ലാം

text_fields
bookmark_border
press meet
cancel
camera_alt

പി.​എം.​എ. സ​ലാം, പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​എ​ന്‍ ഷാ​ജി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: വ​ർ​ഗീ​യ​ത പ​റ​ഞ്ഞും ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ചും തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തി​യു​മാ​ണ് സി.​പി.​എം കേ​ര​ള​ത്തി​​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ജനറൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ല​മ​ല്ല കേ​ര​ള​ത്തി​ല്‍ ച​ര്‍ച്ച ചെ​യ്യ​പ്പെ​ടു​ക​യെ​ന്നും ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ച ക​ടു​ത്ത വ​ർ​ഗീ​യ​ത​യും നി​ല​പാ​ടു​ക​ളു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്ട് മ​ത്സ​രം യു.​ഡി.​എ​ഫും ബി.​ജെ.​പി​യും ത​മ്മി​ലാ​ണ്. ഇ​തി​നി​ട​യി​ൽ യു.​ഡി.​എ​ഫി​നെ തോ​ൽ​പി​ക്കാ​നു​ള്ള സി.​പി.​എം ശ്ര​മം ബി.​ജെ.​പി​യെ വി​ജ​യി​പ്പി​ക്കാ​നാ​ണ് എ​ന്ന​ത് വ്യ​ക്ത​മാ​ണ്. നാ​ല് വോ​ട്ടി​ന് വേ​ണ്ടി എ​ന്തും ചെ​യ്യാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സി.​പി.​എം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ണ​റാ​യി​യും സി.​പി.​എ​മ്മും സ്വീ​ക​രി​ച്ച നി​ല​പാ​ട് കേ​ര​ളീ​യ പൊ​തു​സ​മൂ​ഹം മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്റെ ഫ​ലം കൂ​ടി​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ് റി​സ​ൽ​ട്ട്.

കേ​ര​ള​ത്തി​ലെ മ​തേ​ത​ര ഭൂ​മി​ക​യി​ലേ​ക്ക് വ​ർ​ഗീ​യ​ത​കൊ​ണ്ടു​വ​രാ​നു​ള്ള ബി.​ജെ.​പി നീ​ക്ക​ങ്ങ​ളി​ലും പൊ​തു​സ​മൂ​ഹം ബോ​ധ​വാ​ന്മാ​രാ​ക​ണം അ​തി​നെ​തി​രെ മ​തേ​ത​ര കൂ​ട്ടാ​യ്മ രൂ​പ​പ്പെ​ട​ണം. ലീ​ഗ് യു.​ഡി.​എ​ഫി​ന്റെ രാ​ഷ്ട്രീ​യം പ​റ​ഞ്ഞാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്നും പി.​എം.​എ. സ​ലാം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി.​പി.​എം നി​ല​പാ​ടും ഇ​ട​പെ​ട​ലും നൂ​റ് ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് എ​തി​രാ​ണ്. അ​തേ​സ​മ​യം അ​വ​രു​ടെ വോ​ട്ട് വാ​ങ്ങാ​ൻ കൃ​ത്രി​മ​മാ​യി ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ്രീ​ണി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തും. ഈ ​വ്യാ​ജ പ്രീ​ണ​നം ജ​ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ വ്യ​ക്ത​മാ​കും. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വോ​ട്ടു​ക​ള്‍ ഭി​ന്നി​പ്പി​ച്ച് ബി.​ജെ.​പി​ക്ക് ഗു​ണം ല​ഭി​ക്കാ​നാ​ണ്‌ ഇ​ട​തു​പ​ക്ഷം പാ​ല​ക്കാ​ട് ശ്ര​മി​ച്ച​ത്.

തി​ര​ഞ്ഞെ​ടു​പ്പ് ത​ലേ​ന്ന് വി​വാ​ദ​പ​ര​മാ​യ പ​ര​സ്യം കൊ​ടു​ത്ത​ത് അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. പ​രാ​ജ​യ​ഭീ​തി​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ണ​ക്കാ​ട് ത​ങ്ങ​ള്‍ കു​ടും​ബ​ത്തെ പോ​ലും ആ​ക്ര​മി​ച്ച​ത്. പ്ര​ധാ​ന​മ​ന്തി​യെ​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ​യും തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ഭി​മു​ഖം ന​ല്‍കി​യ​തെ​ന്നും പി.​എം.​എ. സ​ലാം ആ​രോ​പി​ച്ചു.

മു​സ്ലിം ലീ​ഗ് സ​മ​സ്ത​ക്കും സ​മ​സ്ത മു​സ്ലിം ലീ​ഗി​നും എ​തി​ര​​​​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ തി​ക​ഞ്ഞ അ​നാ​സ്ഥ​യാ​ണ് തു​ട​രു​ന്ന​തെ​ന്നും ചൂ​ണ്ടി​കാ​ട്ടി. കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന തം​കീ​ന്‍ മ​ഹാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കു​വൈ​ത്തി​ൽ എ​ത്തി​യ​താ​യി​രു​ന്നു പി.​എം.​എ. സ​ലാം. ലീ​ഗ് നേ​താ​ക്ക​ളാ​യ പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, കെ.​എ​ന്‍. ഷാ​ജി​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Wrong Propaganda by the Left -PMA Salam
Next Story