Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യക്കാരെ...

ഇന്ത്യക്കാരെ പ്രവേശിപ്പിക്കാത്തത്​ തെറ്റായ തീരുമാനം –എം.പി

text_fields
bookmark_border
ഇന്ത്യക്കാരെ പ്രവേശിപ്പിക്കാത്തത്​ തെറ്റായ തീരുമാനം –എം.പി
cancel
camera_alt

ഹമദ്​ അൽ മതർ എം.പി

കുവൈത്ത്​ സിറ്റി: ഇന്ത്യയിൽനിന്നുള്ള തൊഴിലാളികൾക്ക്​ പ്രവേശനം അനുവദിക്കാത്തത്​ തെറ്റായ തീരുമാനമാണെന്ന്​ ഹമദ്​ മുഹമ്മദ്​ അൽ മതർ എം.പി. അന്താരാഷ്​ട്ര അംഗീകാരമുള്ള വാക്​സിൻ സ്വീകരിച്ചതിന്​ ശേഷവും തൊഴിലാളികൾക്ക്​ ജോലിസ്ഥലത്ത്​ എത്താൻ കഴിയാത്തത്​ ശരിയല്ല.

സ്വദേശി വീടുകളിലേക്കും സ്വകാര്യമേഖലയിലേക്കും ജോലിക്കാരുടെ അടിയന്തര ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശ തൊഴിലാളികൾ എത്താത്തത്​ കുവൈത്തിലെ തൊഴിൽ മേഖലക്ക്​ പ്രയാസങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​. അവരുടെ ശബ്​ദമാണ്​ എം.പി പ്രകടിപ്പിക്കുന്നത്​.

മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസികളും തൊഴിലിടത്തിലേക്ക്​ എത്താൻ കഴിയുന്ന സാഹചര്യം കാത്തുകഴിയുകയാണ്​.

ഖത്തർ ഉൾപ്പെടെ രാജ്യങ്ങൾ ഇടത്താവളമാക്കി ചുരുക്കം ചിലർ ഇതിനകം കുവൈത്തിലെത്തി. ക്വാറൻറീൻ ചെലവും വൻ വിമാന ടിക്കറ്റ്​ നിരക്കും കാരണം ഭൂരിഭാഗം ആളുകളും ഇൗ വഴി സ്വീകരിച്ചിട്ടില്ല.

ഇന്ത്യയിൽനിന്ന്​ കുവൈത്തിലേക്ക്​ നേരിട്ടുള്ള വിമാന സർവിസ്​ വൈകാതെ ഉണ്ടാകുമെന്ന്​ അധികൃതർ ഉറപ്പുനൽകിയ പ്രതീക്ഷയിലാണ്​ നാട്ടിലുള്ളവർ കഴിയുന്നത്​. സാമ്പത്തിക ബുദ്ധിമുട്ടും ഇഖാമ കാലാവധി ചുരുങ്ങിവരുന്നതും പലർക്കും മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India News
News Summary - Wrong decision not to admit Indians - MP
Next Story