ലോക വൈറ്റ് കെയിൻ: കെ.ബി.എ മാർച്ച്
text_fieldsലോക വൈറ്റ് കെയിൻ ദിനാചരണത്തോടനുബന്ധിച്ച് കെ.ബി.എ സംഘടിപ്പിച്ച മാർച്ച്
കുവൈത്ത് സിറ്റി: ലോക വൈറ്റ് കെയിൻ ദിനാചരണം, സംഘടനയുടെ സുവർണ ജൂബിലി എന്നിവയുടെ ഭാഗമായി കുവൈത്ത് ബ്ലൈൻഡ് അസോസിയേഷൻ (കെ.ബി.എ) മാർച്ച് നടത്തി. സുരക്ഷിതമായ സഞ്ചാരത്തിനായി വൈറ്റ് കെയിനിനെ ആശ്രയിക്കുന്നവരുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഘോഷയാത്ര വഴി ലക്ഷ്യമിട്ടതെന്ന് കെ.ബി.എ പബ്ലിക് റിലേഷൻ കമ്മിറ്റി മേധാവി ഫഹാദ് അൽ ഏനേസി പറഞ്ഞു.
അന്ധരായ ആളുകളുടെ സ്വതന്ത്ര സഞ്ചാരത്തിന് നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കം ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. അന്ധരായ ജനങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും സമൂഹത്തിന് അവബോധം സൃഷ്ടിക്കുന്നതിനും കെ.ബി.എ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.ബി.എ പ്രവർത്തനങ്ങൾക്ക് സർക്കാർ, സർക്കാറിതര സംഘടനകൾ, സാമൂഹിക, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ, പബ്ലിക് അതോറിറ്റി എന്നിവ നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. 1972 ഒക്ടോബർ എട്ടിനാണ് കെ.ബി.എ രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

