ലോക നീന്തൽ ചാമ്പ്യൻഷിപ്; കുവൈത്തിന് മികവാർന്ന തുടക്കം
text_fieldsമൻസൂർ അൽ മൻസൂർ, അബ്ദുൽ അസീസ് അൽ റൈഷ്
കുവൈത്ത് സിറ്റി: കൈറോയിൽ ആരംഭിച്ച ലോക ജൂനിയർ ആൻഡ് മാസ്റ്റേഴ്സ് ഫിൻസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് മികവാർന്ന തുടക്കം. 50 മീറ്റർ അണ്ടർവാട്ടർ റെയ്സിൽ കുവൈത്തിന്റെ മൻസൂർ അൽ മൻസൂർ സ്വർണം നേടി. ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ ആദ്യ അന്താരാഷ്ട്ര സ്വർണമെഡലാണിത്.
ആദ്യ ദിനത്തിൽ കുവൈത്ത് നീന്തൽ താരം അബ്ദുൽ അസീസ് അൽ റൈഷ് പുരുഷന്മാരുടെ 100 മീറ്റർ ബൈ ഫിൻസ് ഫിൻ നീന്തൽ മത്സരത്തിൽ വെള്ളിമെഡൽ നേടിയിരുന്നു. പുരുഷന്മാരുടെ 50 മീറ്റർ ബൈ ഫിൻസ് ഫിൻ നീന്തൽ വിഭാഗത്തിൽ അൽ റൈഷ് നാലാം സ്ഥാനത്തെത്തിയിരുന്നു. 36 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
കുവൈത്ത് താരങ്ങളുടെ നേട്ടങ്ങൾ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ഫഹദ് നാസർ അസ്സബാഹ്, പബ്ലിക് സ്പോർട്സ് അതോറിറ്റി എന്നിവർക്ക് സമർപ്പിക്കുന്നതായി കുവൈത്ത് ഡെലിഗേഷന്റെ തലവനും ഡൈവിങ് ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി മേധാവിയുമായ ഹാനി ബിൻ ഹുസൈൻ വ്യക്തമാക്കി. താരങ്ങൾക്ക് നൽകിയ പിന്തുണയിൽ അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

