വേൾഡ് പൂൾ ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കം
text_fieldsവേൾഡ് പൂൾ ചാമ്പ്യൻഷിപ് ഉദ്ഘാടന ചടങ്ങിൽ താരങ്ങൾ
കുവൈത്ത് സിറ്റി: കാംസ് ഫ്രീഡൈവിങ് വേൾഡ് പൂൾ ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കമായി. 44 രാജ്യങ്ങളിൽ നിന്നുള്ള 350 പുരുഷ-വനിത കായിക താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
മേയ് 13 വരെ നീളുന്ന ചാമ്പ്യൻഷിപ് അബ്ദുല്ല അൽ ദഖിൽ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ഫഹദ് അൽ നാസർ അസ്സബാഹ്, കായിക രംഗത്തെ പ്രമുഖർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിലൂടെ കുവൈത്തിന് നിരവധി ലോക കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള കവാടം തുറന്നതായി ശൈഖ് ഫഹദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പുകളിലൊന്ന് സംഘടിപ്പിച്ചതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. കുവൈത്ത് ടീമിന് മെഡലുകൾ നേടാൻ കഴിയുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
അന്താരാഷ്ട്ര ഫെഡറേഷനുകളുടെ തലവന്മാരെയും അംഗങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു. സർക്കാറും ക്ലബും ചേർന്ന് നടത്തിയ വലിയ പ്രയത്നത്തിനൊടുവിലാണ് മിഡിൽ ഈസ്റ്റിൽ ആദ്യമായി കുവൈത്തിന് ഈ ചാമ്പ്യൻഷിപ് സംഘടിപ്പിക്കാൻ കഴിഞ്ഞതെന്ന് കുവൈത്ത് ഡൈവിങ് ആൻഡ് റെസ്ക്യൂ ക്ലബ് മേധാവി തലാൽ അൽ സർഹാൻ പറഞ്ഞു. ഹസൻ അൽ ഷറഹ്, ഹമദ് അൽ കന്ദരി, അബ്ദുല്ല അൽ ഹമ്മദ്, മായ് അൽ ബദർ, സൈനബ് അൽ വസാൻ, മറിയം അൽ ഖത്താൻ തുടങ്ങിയവരാണ് കുവൈത്ത് പുരുഷ-വനിത ടീമിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

