വേൾഡ് പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ് ചെയർ റേസിൽ കുവൈത്തിന് സ്വർണം
text_fieldsവേൾഡ് പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ് വീൽചെയർ റേസിൽ ഫൈസൽ അൽ റാജിയുടെ കുതിപ്പ്
കുവൈത്ത് സിറ്റി: വേൾഡ് പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ വീൽചെയർ റേസിൽ കുവൈത്തിന് സ്വർണം. ദേശീയ ടീം താരം ഫൈസൽ അൽ റാജിയാണ് സ്വർണം നേടിയത്. 10.50.55 മിനിറ്റിൽ അൽ റാജി ഓട്ടം പൂർത്തിയാക്കി. മികച്ച വിജയത്തോടെ പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിനും അൽ റാജി യോഗ്യത നേടി.
ഫൈസൽ അൽ റാജി
ടൂർണമെന്റില്‍ നല്കിയ പിന്തുണക്ക് ഫൈസൽ അൽ റാജി എല്ലാവർക്കും നന്ദി പറഞ്ഞു. വിജയത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച ഫൈസൽ അൽ റാജി ഈ നേട്ടം വരാനിരിക്കുന്ന മത്സരങ്ങൾക്ക് പ്രചോദനമാണെന്നും വ്യക്തമാക്കി. പാരിസിൽ നടക്കുന്ന അടുത്ത പാരാലിമ്പിക്സിന് ഈ വിജയം ആത്മവിശ്വാസം നൽകുമെന്നും സൂചിപ്പിച്ചു. അൽ റാജിയുടെ വിജയം കുവൈത്ത് അമീറിനും സർക്കാറിനും ജനങ്ങള്‍ക്കും സമർപ്പിക്കുന്നുവെന്ന് കുവൈത്ത് ഡിസേബിൾഡ് സ്പോർട്സ് ക്ലബ് ചെയർമാൻ ഷാഫി അൽ ഹജേരി പറഞ്ഞു.

