Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലു ഹൈപർമാർക്കറ്റിൽ 'വേൾഡ് ഓഫ് ബ്യൂട്ടി 2022'പ്രമോഷൻ

text_fields
bookmark_border
വേ​ൾ​ഡ് ഓ​ഫ് ബ്യൂ​ട്ടി 2022
cancel
camera_alt

‘വേ​ൾ​ഡ് ഓ​ഫ് ബ്യൂ​ട്ടി 2022’ പ്ര​മോ​ഷ​ൻ ഫ​ഹാ​ഹീ​ലി​ലെ ലു​ലു ഹൈ​പ​ർ മാ​ർ​ക്ക​റ്റി​ൽ ബ്യൂ​ട്ടി ആ​ൻ​ഡ് ഫാ​ഷ​ൻ ഓ​ൺ​ലൈ​ൻ രം​ഗ​ത്തെ പ്ര​മു​ഖ​ർ ​ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കുവൈത്ത് സിറ്റി: ലുലു ഹൈപർമാർക്കറ്റിൽ സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പ്രത്യേക പ്രമോഷൻ ആരംഭിച്ചു. 'വേൾഡ് ഓഫ് ബ്യൂട്ടി 2022'എന്നപേരിൽ ഈ മാസം രണ്ടിന് ആരംഭിച്ച പ്രമോഷൻ എട്ടുവരെ തുടരും.ഇതിന്റെ ഭാഗമായി ലുലുവിന്റെ കുവൈത്തിലെ എല്ലാ ഔട്ട്‌ലറ്റുകളിലും ഗുണമേന്മയുള്ള സൗന്ദര്യവർധക ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും ആരംഭിച്ചു.

'ലുലു വേൾഡ് ഓഫ് ബ്യൂട്ടി 2022'പ്രമോഷൻ ഫഹാഹീലിലെ ലുലു ഹൈപർമാർക്കറ്റിൽ ബ്യൂട്ടി ആൻഡ് ഫാഷൻ ഓൺലൈൻ ഇൻഫ്ലുവൻസർമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപർമാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ, ഷോപ്പർമാർ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.

പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി

പ്രമോഷന്റെ ഭാഗമായി സൗന്ദര്യവർധക ഉൽപന്നങ്ങൾ പ്രത്യേകിച്ച് ചർമ സംരക്ഷണം, ഹെയർകെയർ, വെൽനസ് ഉൽപന്നങ്ങൾ എന്നിവയിൽ ഓഫറുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ ബ്യൂട്ടി സ്റ്റാളുകളും സജ്ജീകരിച്ചു. പ്രീമിയം ഉൽപന്നങ്ങൾ പരീക്ഷിക്കാനും അവസരം ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'World of Beauty 2022' promotion at Lulu Hypermarket
Next Story