ലോക പുകയില വിരുദ്ധ ദിനം: ഓൺലൈൻ പ്രസംഗ മത്സരം
text_fieldsറിയാദ്: ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സുബൈർകുഞ്ഞ് ഫൗണ്ടേഷെൻറ അന്താരാഷ്ട്ര ലഹരിവിരുദ്ധ കൂട്ടായ്മയായ ‘റിസ’ സ്കൂൾ വിദ്യാർത്ഥികൾക്കായി അന്താരാഷ്ട്ര ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുകളിലെയും എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക!’ എന്നതാണ് പ്രസംഗ വിഷയം. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ നടക്കുന്ന തത്സമയ ഓൺലൈൻ മത്സരം ജൂൺ 13-ന് സൗദി സമയം വൈകുന്നേരം നാലിന് (ഇന്ത്യൻ സമയം വൈകുന്നേരം 6.30) ആരംഭിക്കും. സുബൈർകുഞ്ഞ് അനുസ്മരണ ദിനമായ ജൂൺ 17-ന് വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്ക് സുബൈർകുഞ്ഞ് സ്മാരക ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും.
നിബന്ധനകളും രജിസ്ട്രേഷനും:
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ തങ്ങൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രസംഗത്തിെൻറ മൂന്ന് മിനിറ്റിൽ കവിയാത്ത വീഡിയോ ക്ലിപ്പ് (പരമാവധി ഫയൽ സൈസ്: 500 MB) രജിസ്‌ട്രേഷൻ ഫോമിനോടൊപ്പം സമർപ്പിക്കണം. മുൻപ് മറ്റു വേദികളിലോ സോഷ്യൽ മീഡിയയിലോ പങ്കുവെച്ച വീഡിയോകൾ സ്വീകാര്യമല്ല.
മെയ് 29 മുതൽ ജൂൺ ഏഴ് വരെ https://link.skf.onl/wntd26 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +91 8301050144 എന്ന വാട്സാപ്പ് നമ്പറിലോ, https://skfoundation.online/wntd26 എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.
കേരളത്തിലെയും മിഡിൽ ഈസ്റ്റിലെയും വിദ്യാർത്ഥികളെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രാപ്തരാക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.
മത്സരത്തിൽ മികവ് തെളിയിക്കുന്ന കുട്ടികളെ ഫൗണ്ടേഷെൻറ ‘റിസ-ടാഗ്’ എന്ന അന്താരാഷ്ട്ര കാമ്പയിൻ പ്ലാറ്റ്‌ഫോമിൽ അംഗങ്ങളാക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

