വേൾഡ് മെഡിക്കൽ അസോ. നേതൃത്വം കുവൈത്തിന്
text_fieldsകുവൈത്ത് മെഡിക്കൽ അസോസിയേഷൻ പ്രതിനിധിസംഘം
കുവൈത്ത് സിറ്റി: വേൾഡ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വം കുവൈത്ത് മെഡിക്കൽ അസോസിയേഷന് (കെ.എം.എ) ബെർലിനിൽ നടന്ന വേൾഡ് മെഡിക്കൽ അസോസിയേഷൻ (ഡബ്ല്യു.എം.എ) കോൺഫറൻസിലാണ് 2023-2024 വർഷത്തേക്കുള്ള ഡബ്ല്യു.എം.എ നേതൃത്വത്തിലേക്ക് കുവൈത്ത് മെഡിക്കൽ അസോസിയേഷനെ (കെ.എം.എ) തെരഞ്ഞെടുത്തത്. ഡബ്ല്യു.എം.എ പ്രസിഡന്റ് സ്ഥാനം ഇതോടെ കുവൈത്തിനായിരിക്കും. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ അറബ് രാജ്യമാണ് കുവൈത്ത്.
ആഗോളതലത്തിൽ കുവൈത്തിന്റെ മെഡിക്കൽ രംഗത്തെ അഭിമാനകരമായ നേട്ടമായി ഇതിനെ കാണാമെന്ന് കെ.എം.എ മേധാവി ഡോ. ഇബ്രാഹിം അൽ താവ്ല പറഞ്ഞു. കുവൈത്തിലെ ഡോക്ടർമാരുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനും അന്താരാഷ്ട്ര ഫോറങ്ങളിൽ കുവൈത്ത് മെഡിക്കൽ വീക്ഷണങ്ങൾ പങ്കിടുന്നതിനും ആഗോള മെഡിക്കൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ മനസ്സിലാക്കാനും പുതിയ അവസരം കെ.എം.എയെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ല്യു.എം.എയുടെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഈ പദവിക്ക് ഇരട്ട പ്രാധാന്യമുണ്ടെന്ന് കെ.എം.എ വൈസ് പ്രസിഡന്റ് ഡോ. മസോമ അൽ അലി പറഞ്ഞു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, രാജ്യത്തെ മുഴുവൻ ഡോക്ടർമാർ എന്നിവർക്ക് പുതിയ നേട്ടം സമർപ്പിക്കുന്നതായി കെ.എം.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

