Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേൾഡ് കെ.എം.സി.സി...

വേൾഡ് കെ.എം.സി.സി രണ്ടാം വാർഷികം ഡിസംബർ 19ന് കോഴിക്കോട്

text_fields
bookmark_border
വേൾഡ് കെ.എം.സി.സി രണ്ടാം വാർഷികം ഡിസംബർ 19ന് കോഴിക്കോട്
cancel

കുവൈത്ത് സിറ്റി: വേൾഡ് കെ.എം.സി.സിയുടെ പ്രഥമ വികസന പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും രണ്ടാം വാർഷികാഘോഷവും 2026 ഡിസംബർ 19ന് കോഴിക്കോട്ട് നടത്തും. ‘റോയൽ പ്രിവിലേജ് കാർഡിന്റെ ഉദ്ഘാടനവും ‘പ്രവാസി ടെക്നിക്കൽ യൂനിവേഴ്സിറ്റി’ പ്രഖ്യാപനവും പരിപാടിയിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയും ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാനും അറിയിച്ചു.

പദ്ധതികളുടെ അനുമതിക്കായി ഭാരവാഹികൾ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം എന്നിവരുമായി വിശദമായ കൂടിക്കാഴ്ച നടത്തി. മുന്നൊരുക്ക ഭാഗമായി സംഘടനയുടെ അവൈലബിൾ ഭാരവാഹികളുടെ യോഗം മലപ്പുറം ലീഗ് ഹൗസിൽ പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. ഡോ. പുത്തൂർ റഹ്‌മാൻ സ്വാഗതവും ഷബീർ കാലടി നന്ദിയും പറഞ്ഞു.

ചർച്ചയിൽ പ്രമുഖ നേതാക്കളായ എസ്.എ.എം. ബഷീർ, ഖാദർ ചെങ്കള, സി.വി.എം. വാണിമേൽ എന്നിവർ പങ്കെടുത്തു. ചർച്ചകളിൽ പ്രവർത്തക സമിതി അംഗങ്ങളായ യു.എ.ഇ കെ.എം.സി.സി നേതാവ് അൻവർ നഹ, യു.കെ കെ.എം.സി.സി നേതാക്കളായ സഫീർ പേരാമ്പ്ര, മുദസ്സിർ കോലക്കോടൻ, കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി എന്നിവരും സന്നിഹിതരായിരുന്നു. കോഴിക്കോട്ട് നടക്കുന്ന വാർഷിക പരിപാടി പ്രവാസി മലയാളികളുടെ വലിയൊരു സംഗമവേദിയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് വേൾഡ് കെ.എം.സി.സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasikmccKuwaitWorld KMCC
News Summary - World KMCC 2nd anniversary on December 19th in Kozhikode
Next Story