ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്: കുവൈത്തിന് വെങ്കലം
text_fieldsലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ കുവൈത്ത് ടീം
കുവൈത്ത് സിറ്റി: അർമേനിയൻ തലസ്ഥാനമായ യെരേവനിൽ സമാപിച്ച ലോക ഐസ് ഹോക്കി ഡിവിഷൻ IV ചാമ്പ്യൻഷിപ്പിൽ കുവൈത്തിന് വെങ്കലം. ഇറാനെ തകർത്താണ് കുവൈത്തിന്റെ നേട്ടം. ചാമ്പ്യൻഷിപ്പിൽ ഉസ്ബെക്കിസ്താൻ കിരീടം നേടി. അർമേനിയക്കാണ് രണ്ടാം സ്ഥാനം.
ഇന്റർനാഷനൽ ഐസ് ഹോക്കി ഫെഡറേഷൻ സംഘാ ടിപ്പിച്ച ചാംമ്പ്യൻഷിപ്പിൽ കുവൈത്തിനെ കൂടാതെ ഇറാൻ, ഇന്തോനേഷ്യ, മലേഷ്യ, അർമീനിയ, ഉസ്ബകിസ്താൻ എന്നിവയാണ് മാറ്റുരച്ചത്. യെരേവനിലെ പ്രധാന ഐസ് ഹാളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കുവൈത്ത് കളിക്കാർ മികച്ച പ്രകടനം കാഴ്ചവച്ചു. സെമി പോരാട്ടത്തിൽ ഇറാന് ഒരു ഗോളുപോലും നേടാൻ അനുവദിക്കാതെ 11 ഗോളുകൾ നേടിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഇന്തോനേഷ്യ, അർമേനിയ, മലേഷ്യ, ഇറാൻ എന്നീ ടീമുകൾക്കെതിരെ വിജയിക്കാനുമായി.
ടീമിന്റെ മികച്ച പ്രകടനത്തിൽ കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ് ഓണററി പ്രസിഡന്റ് ശൈഖ് ജാബിർ അൽ ബന്ദർ അസ്സബാഹ് കളിക്കാരെ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

