ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ് കുവൈത്തിൽ
text_fieldsകുവൈത്ത് സിറ്റി: ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ് ഡിവിഷൻ IV അടുത്ത ചൊവ്വാഴ്ച മുതൽ കുവൈത്തിൽ ആരംഭിക്കും. മംഗോളിയ, ഇന്തോനേഷ്യ, മലേഷ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നാലു ടീമുകൾ പങ്കെടുക്കും. കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ്ബിന്റെ ബയാൻ ഏരിയയിലെ ഐസ് സ്കേറ്റിംഗ് റിങ്കിൽ നാല് ദിവസങ്ങളിലായാണ് ടൂർണമെന്റ്.
ഇൻ്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷന്റെ (ഐ.ഐ.എച്ച്.എഫ്) കുടക്കീഴിലാണ് ടൂർണമെന്റ് നടക്കുകയെന്ന് വിന്റർ ഗെയിംസ് ക്ലബ് മേധാവി ഫുഹൈദ് അൽ അജ്മി പറഞ്ഞു. വിജയികൾ ഡിവിഷൻ III-ലേക്ക് മുന്നേറും. ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. മംഗോളിയ ആദ്യ മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെയും കുവൈത്ത് മലേഷ്യക്കെതിരെയും കളത്തിലിറങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

