ലോക ആരോഗ്യദിനം: മെഡക്സ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമെഡിക്കൽ ക്യാമ്പ് മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ജീവനക്കാർ
കുവൈറ്റ് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരസേവന ദാതാക്കളായ മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഫഹാഹീൽ ബ്രാഞ്ചിൽ രാവിലെ 10 ന് ആരംഭിച്ച ക്യാമ്പ് പ്രമുഖ ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോ. രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു. ക്വാളിറ്റി അഷ്വറൻസ് കോർഡിനേറ്റർ പി.ബി.ഷാനിമോൾ അധ്യക്ഷത വഹിച്ചു. ഇൻഷുറൻസ് മാനേജർ അജയകുമാർ വിശ്വനാഥൻ ആശംസകൾ നേർന്നു.
വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും ഉൾപ്പെടെയുള്ള ജീവനക്കാർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ ആരോഗ്യ പരിശോധനകൾ ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. കുവൈത്തിലെ നിലവിലെ സാഹചര്യത്തിലും എല്ലാവിധ ചികിത്സാ സൗകര്യങ്ങളും മികച്ച ഡോക്ടർമാരുടെ സേവനങ്ങളും മെഡക്സ് മെഡിക്കൽ സെന്ററുകളിൽ ലഭ്യമാണെന്ന് മെഡക്സ് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

