Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ഗോ​ള സ​ർ​ക്കാ​ർ...

ആ​ഗോ​ള സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി; പ്ര​ധാ​ന​മ​ന്ത്രി പ​​ങ്കെ​ടു​ക്കും

text_fields
bookmark_border
kuwait flag
cancel

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ ആ​തി​ഥ്യ​മ​രു​ളു​ന്ന ആ​ഗോ​ള സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്​​മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹ്​ പ​​ങ്കെ​ടു​ക്കും. ട്വി​റ്റ​ർ സി.​ഇ.​ഒ ഇ​ലോ​ൺ മ​സ്ക്, ഇം​ഗ്ലീ​ഷ്​ ന​ട​ൻ ഇ​ദ്​​രി​സ്​ എ​ൽ​ബ, ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ്, തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ്​ റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഖാ​ൻ, ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് ആ​ൽ​സീ​സി തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ​ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, ഭാ​വി തൊ​ഴി​ൽ സാ​ധ്യ​ത, വ​രും കാ​ല​ത്തെ ന​ഗ​രാ​സൂ​ത്ര​ണം, സ​മൂ​ഹം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യം. ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്​​മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹ്​ രാ​ജ്യ​ത്തി​ന്റെ കാ​ഴ്ച​പ്പാ​ട് അ​വ​ത​രി​പ്പി​ക്കും. ഈ​മാ​സം 13 മു​ത​ൽ 15 വ​രെ ദു​ബൈ മ​ദീ​ന​ത്ത്​ ജു​മൈ​റ​യി​ലാ​ണ്​ ഉ​ച്ച​കോ​ടി. 20 രാ​ജ്യ​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രും 250 മ​ന്ത്രി​മാ​രും 10,000 സ​ർ​ക്കാ​ർ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രും സെ​ലി​ബ്രി​റ്റി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​മാ​ണി​ത്.

200 സെ​ഷ​നു​ക​ളി​ലാ​യി 300 പ്ര​ഭാ​ഷ​ക​ർ സം​സാ​രി​ക്കും. 80 പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര സ​ർ​ക്കാ​ർ സം​ഘ​ട​ന​ക​ളും പ​​ങ്കെ​ടു​ക്കും. എ​ഫ്.​വൈ.​ഐ സി.​ഇ.​ഒ​യും സം​ഗീ​ത​ജ്ഞ​നും നി​ർ​മാ​താ​വു​മാ​യ വി​ൽ അ​യാം, മെ​റ്റ ഗ്ലോ​ബ​ൽ അ​ഫ​യേ​ഴ്​​സ്​ പ്ര​സി​ഡ​ന്‍റ്​ നി​ക് ക്ല​ഗ്, അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്‍റ്​ ഇ​ൽ​ഹാം അ​ലി​യേ​വ്, സെ​ന​ഗാ​ൾ പ്ര​സി​ഡ​ന്‍റ്​ മാ​ക്കി സാ​ൽ, പ​ര​ഗ്വേ പ്ര​സി​ഡ​ന്‍റ്​ മാ​രി​യോ അ​ബ്ദോ ബെ​നി​റ്റെ​സ്, തു​നീ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജ്​​ല ബൗ​ദ​ൻ, വേ​ൾ​ഡ്​ ട്രേ​ഡ്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ഗോ​സി ഒ​കോ​ഞ്ഞോ, ലോ​ക സാ​മ്പ​ത്തി​ക ഫോ​റം എ​ക്സി​ക്യു​ട്ടീ​വ്​ ചെ​യ​ർ​മാ​ൻ ക്ലോ​സ്​ ഷ്വാ​ബ്, ഐ.​എം.​എ​ഫ് എം.​ഡി ക്രി​സ്റ്റ​ലീ​ന ജോ​ർ​ജീ​വ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ടെ​ഡ്റോ​സ് അ​ദ്നോം ഗ​ബ്രേ​യ​സ് തു​ട​ങ്ങി​യ​വ​രും പ്ര​ഭാ​ഷ​ക​രാ​ണ്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ അ​ഞ്ച് അ​വാ​ർ​ഡു​ക​ളും ഉ​ച്ച​കോ​ടി​യി​ൽ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait prime ministerWorld Government Summit
News Summary - World Government Summit Kuwait prime minister will participate
Next Story