വേൾഡ് ഫുഡ് പ്രോഗ്രാം കുവൈത്തിൽ ഒാഫിസ് തുറക്കുന്നു
text_fieldsവേൾഡ് ഫുഡ് പ്രോഗ്രാം കുവൈത്തിൽ ഒാഫിസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും ധാരണപത്രത്തിൽ ഒപ്പിടുന്നു
കുവൈത്ത് സിറ്റി: വേൾഡ് ഫുഡ് പ്രോഗ്രാം കുവൈത്തിൽ ഒാഫിസ് തുറക്കുന്നു. ഇതുസംബന്ധിച്ച് കുവൈത്തും ഡബ്ല്യു.എഫ്.പിയും ബുധനാഴ്ച ധാരണപത്രത്തിൽ ഒപ്പിട്ടു. കുവൈത്തിനെ പ്രതിനിധാനംചെയ്ത് ഉപവിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറുല്ലയും വേൾഡ് ഫുഡ് പ്രോഗ്രാം ജി.സി.സി പ്രതിനിധി അബ്ദുൽ മജീദ് യഹ്യയുമാണ് കരാറിൽ ഒപ്പിട്ടത്. സംയുക്തമായി വിവിധ ലോക രാജ്യങ്ങളിൽ ചെയ്യാവുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.
നൊബേൽ പുരസ്കാരം നേടിയ ഡബ്ല്യു.എഫ്.പിയെ കുവൈത്ത് അഭിനന്ദിച്ചു. നേരത്തേതന്നെ സഹകരിച്ച് പ്രവർത്തിക്കുന്ന രണ്ടുപക്ഷവും കുവൈത്തിൽ ഒാഫിസ് തുറക്കുന്നതോടെ കൂടുതൽ ബന്ധം ഉൗഷ്മളമാവുമെന്നും പ്രവർത്തനം വിപുലപ്പെടുമെന്നും അബ്ദുൽ മജീദ് യഹ്യ പറഞ്ഞു. മാനുഷിക സേവനമേഖലയിൽ കുവൈത്തിെൻറ ഇടപെടൽ മാതൃകപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

