Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവേൾഡ് ഡെമോക്രസി...

വേൾഡ് ഡെമോക്രസി ഇൻഡക്‌സ്; ഗള്‍ഫ്‌ മേഖലയില്‍ കുവൈത്ത് ഒന്നാമത്

text_fields
bookmark_border
വേൾഡ് ഡെമോക്രസി ഇൻഡക്‌സ്; ഗള്‍ഫ്‌ മേഖലയില്‍ കുവൈത്ത് ഒന്നാമത്
cancel

കു​വൈ​ത്ത് സി​റ്റി: വേ​ൾ​ഡ് ഡെ​മോ​ക്ര​സി ഇ​ൻ​ഡ​ക്‌​സ് റാ​ങ്കി​ങ്ങി​ല്‍ ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ല്‍ കു​വൈ​ത്തി​ന് ഒ​ന്നാം സ്ഥാ​നം. ബ്രി​ട്ടീ​ഷ് ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​നാ​ണ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ബ​ഹു​സ്വ​ര​ത, പൗ​രാ​വ​കാ​ശം, രാ​ഷ്ട്രീ​യ സം​സ്കാ​രം തു​ട​ങ്ങി അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 60 സൂ​ച​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. ഇ​വ​യി​ൽ കു​വൈ​ത്ത് ഉ​യ​ർ​ന്ന നി​ല​വാ​രം പ്ര​ക​ടി​പ്പി​ച്ച​താ​യി പ​ട്ടി​ക ​സൂ​ചി​പ്പി​ക്കു​ന്നു. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന ജ​നാ​ധി​പ​ത്യ​ത്തി​ന്റെ തോ​തും മ​നു​ഷ്യ സ്വാ​ത​ന്ത്ര്യ​വും മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​വും എ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്.

ഗ​ള്‍ഫ്‌ രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ കു​വൈ​ത്ത്, അ​റ​ബ് മേ​ഖ​ല​യി​ല്‍ നാ​ലാം സ്ഥാ​ന​വും നേ​ടി. അ​തേ​സ​മ​യം, ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ല്‍ 110ാം സ്ഥാ​ന​ത്താ​യി​രു​ന്ന കു​വൈ​ത്ത് ഒ​രു സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട് 111ലെ​ത്തി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ല്‍ ഖ​ത്ത​ർ, ഒ​മാ​ൻ, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കു​വൈ​ത്തി​ന് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ആ​ഗോ​ള​ത​ല​ത്തി​ലെ റാ​ങ്കി​ങ്ങി​ല്‍ നോ​ർ​വേ ഒ​ന്നാ​മ​തെ​ത്തി. 167 രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും പി​റ​കി​ലു​ള്ള​ത് അ​ഫ്ഗാ​നി​സ്താ​നും മ്യാ​ന്മ​റു​മാ​ണ്.

ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് സൂ​ചി​ക ക​ണ​ക്കാ​ക്കി​യ പ​കു​തി​യി​ല​ധി​കം രാ​ജ്യ​ങ്ങ​ളു​ടെ​യും സ്കോ​റു​ക​ളി​ല്‍ ഇ​ടി​വു​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മം അ​ൽ സെ​യാ​സ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitWorld Democracy Index
News Summary - World Democracy Index; Kuwait is first in the Gulf region
Next Story