Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകകപ്പ് വിജയം; അർജന്റീനക്കും ഖത്തറിനും കുവൈത്തിന്റെ പ്രശംസ

text_fields
bookmark_border
  • അമീറും കിരീടാവകാശിയും പ്രധാനമന്ത്രിയും ആശംസകൾ നേർന്നു
  • അർജന്റീന ടീമിന്റെ പ്രകടനത്തിന് അഭിനന്ദനം
kuwait praises argentina and qatar
cancel

കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാളിന്റെ വിജയകരമായ സംഘാടനത്തിനും കിരീടനേട്ടത്തിനും ഖത്തറിനും അർജന്റീനക്കും കുവൈത്തിന്റെ പ്രശംസ. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ വിജയത്തിൽ ആശംസകൾ അറിയിച്ചു.

ലോകകപ്പിന്റെ അസാധാരണമായ വിജയത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക്, കുവൈത്ത് അമീർ അഭിനന്ദന സന്ദേശം അയച്ചു. ഇസ്‌ലാം, സമാധാനം, അറബ് നാഗരികത എന്നിവയുടെ സന്ദേശം ഉയർത്തിക്കാട്ടുന്നതിനൊപ്പം ഖത്തറിന്റെ ശോഭനമായ പരിഷ്‌കൃത മുഖവും, നഗര-വികസന പുരോഗതിയും പ്രതിഫലിപ്പിക്കുന്നതായിരുന്നു ചാമ്പ്യൻഷിപ്പെന്ന് കുവൈത്ത് അമീർ ചൂണ്ടികാട്ടി. ഖത്തറിന്റെ തയാറെടുപ്പുകളെയും മൽസരം സംഘടിപ്പിക്കുന്നതിൽ പ്രകടിപ്പിച്ച യ കഴിവിനെയും പ്രശംസിച്ചു.

ലോകമെമ്പാടുമുള്ളവരുടെ പ്രശംസ നേടാൻ ഖത്തറിന് കഴിഞ്ഞു. ശൈഖ് തമീമിനും പിതാവിനും നിത്യാരോഗ്യവും ഖത്തറിന് കൂടുതൽ ഐശ്വര്യവും പുരോഗതിയും ഉണ്ടാകട്ടെയെന്നും അമീർ ആശംസിച്ചു.

ലോകകപ്പ് ഫുട്ബാളിന്റെ മനോഹരവും സമാധാനപൂർണവുമായ സംഘാടനത്തിനും വിജയത്തിനും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ അഭിനന്ദനങ്ങൾ അറിയിച്ച് സന്ദേശമയച്ചു.

ലോകകപ്പ് കിരീടം നേടിയതിൽ അഭിനന്ദനങ്ങൾ അറിയിച്ച് അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിനും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സന്ദേശമയച്ചു. ചാമ്പ്യൻഷിപ്പിൽ ഉടനീളം അർജന്റീനിയൻ ടീം പ്രദർശിപ്പിച്ച മികച്ച പ്രകടനത്തെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അർജന്റീന പ്രസിഡന്റിന് അയച്ച അഭിനന്ദന സന്ദേശത്തിൽ എടുത്തു പറഞ്ഞു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും അർജന്റീന പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസിനെ അഭിനന്ദനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - World Cup victory; Kuwait praises Argentina and Qatar
Next Story