Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകു​വൈ​ത്തി​ന് മൂ​ന്നു...

കു​വൈ​ത്തി​ന് മൂ​ന്നു ഗോ​ൾ തോ​ൽ​വി

text_fields
bookmark_border
Kuwait- qatar competition for world cup qualifying match
cancel
camera_alt

കു​വൈ​ത്ത്-ഖ​ത്ത​ർ മ​ത്സ​ര​ത്തി​ൽനി​ന്ന്

കു​വൈ​ത്ത് സി​റ്റി: സ​മ​നി​ല പ്ര​തീ​ക്ഷി​ച്ച് പി​ടി​ച്ചു നി​ന്ന കു​വൈ​ത്തി​ന് ര​ണ്ടാം പ​കു​തി​യി​ൽ അ​ടി പ​ത​റി​യ​പ്പോ​ൾ ഖ​ത്ത​റി​നോ​ട് തോ​ൽ​വി. ഖ​ത്ത​റി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് 2026 -ഏ​ഷ്യ​ൻ ക​പ്പ് 2027 യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ മൂ​ന്നു ഗോ​ളി​ന് കു​വൈ​ത്ത് കീ​ഴ​ട​ങ്ങി. വ്യാ​ഴാ​ഴ്ച രാ​ത്രി ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​ളി​യു​ടെ ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ മൂ​ന്ന് ഗോ​ളു​ക​ൾ. അ​ക്രം അ​ഫീ​സി​ന്റെ ഇ​ര​ട്ട ഗോ​ളു​ക​ളും ഹു​സാം അ​ൽ റാ​വി​യു​ടെ ഒ​രു ഗോ​ളു​മാ​ണ് കു​വൈ​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ളെ ത​ക​ർ​ത്ത​ത്.

ഒ​ന്നാം പ​കു​തി ഗോ​ൾ​ര​ഹി​ത​മാ​ക്കു​ന്ന​തി​ൽ കു​വൈ​ത്ത് വി​ജ​യി​ച്ചെ​ങ്കി​ൽ ര​ണ്ടാം പ​കു​തി​യി​ൽ ക​ളി കൈ​വി​ട്ടു. ഖ​ത്ത​റി​ന്റെ വി​ങ്ങി​ൽ നി​ന്നും മു​ഹ​മ്മ​ദ് വാ​ദ് തൊ​ടു​ത്ത ലോ​ങ് ബാ​ൾ ക്ലി​യ​ർ ചെ​യ്യാ​ൻ മ​റ​ന്ന കു​വൈ​ത്ത് പ്ര​തി​രോ​ധ​ത്തി​ന്റെ വീ​ഴ്ച മു​ത​ലെ​ടു​ത്ത് അ​ക്രം ആ​ദ്യ ഗോ​ൾ നേ​ടി. 51ാം മി​നി​റ്റി​ൽ അ​ഹ്മ​ദ് ഹു​സാം അ​ൽ റാ​വി ര​ണ്ടാം ഗോ​ൾ നേ​ടി. 68ാം മി​നി​റ്റി​ൽ അ​ഫീ​ഫ് മൂ​ന്നാം ഗോ​ൾ നേ​ടി ഖ​ത്ത​റി​ന്റെ ഗോ​ൾ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി. വ്യാ​ഴാ​ഴ്ച​യി​ലെ തോ​ൽ​വി​യോ​ടെ ഇ​ന്ത്യ​യും, അ​ഫ്ഗാ​നി​സ്താ​നും കൂ​ടി ഉ​ൾ​പ്പെ​ട്ട ഗ്രൂ​പ്പി​ൽ കു​വൈ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​യി. ചൊ​വ്വാ​ഴ്ച ര​ണ്ടാം പാ​ദ​മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തും ഖ​ത്ത​റും കു​വൈ​ത്തി​ൽ ഏ​റ്റു​മു​ട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Footballworld cupKuwaitQatarQualifying Match
News Summary - world cup Qualifying match
Next Story