ലോകകപ്പ് യോഗ്യത: കുവൈത്ത്-ഇറാഖ് മത്സരം ഇന്ന്
text_fieldsകുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷകൾ നിലനിർത്താൻ കുവൈത്ത് ചൊവ്വാഴ്ച രണ്ടാം മത്സരത്തിന്. കുവൈത്തിലെ സ്വന്തം തട്ടകത്തിൽ ഇറാഖാണ് എതിരാളി. ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ മത്സരത്തിൽ രാത്രി ഒമ്പതിനാണ് മത്സരം.
ഹോം ഗ്രൗണ്ടിൽ ഇറാഖിനെതിരെ മേധാവിത്വം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിജയത്തിൽ കുറഞ്ഞതൊന്നും പുതിയ പുതിയ കോച്ച് ജുവാൻ അന്റോണിയോ പിസിയും പ്രതീക്ഷിക്കുന്നില്ല.
ഗ്രൂപ്പിലെ ശക്തമായ ടീമുകളിലൊന്നായ ഇറാഖിനെ മറികടക്കാനായാൽ കുവൈത്തിന് കാര്യങ്ങൾ എളുപ്പമാകും. ആദ്യ മത്സരത്തിൽ ജോർഡനുമായി സമനിലയിൽ പിരിഞ്ഞ കുവൈത്തിന് ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ എന്നി എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പിൽ ഒരു പോയന്റാണുള്ളത്.
ജോർഡനെ അവരുടെ നാട്ടിൽ പിടിച്ചുകെട്ടാനായത് കുവൈത്തിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ശക്തരായ ഇറാഖിനെ കീഴടക്കിയാൽ കുവൈത്തിന് വിലപ്പെട്ട മൂന്നു പോയന്റുകൾ നേടാനാകും. നേരത്തെ ഇരുടീമുകളും തമ്മിൽ 37 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 17 തവണയും ഇറാഖിനായിരുന്നു വിജയം.
കുവൈത്ത് 10 മത്സരങ്ങൾ ജയിച്ചപ്പോൾ 10 കളികൾ സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പിലെ ടീമുകൾ ഹോം ആൻഡ് എവേ മത്സരങ്ങളിലായി പരസ്പരം ഏറ്റുമുട്ടുന്നതിൽ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാർ നാലാം റൗണ്ടിലേക്ക് കടക്കും.

