ലോപെറ്റേഗ്വി ഖത്തർ കോച്ച്
text_fieldsഖത്തർ ദേശീയ ടീം പരിശീലകനായി സ്ഥാനമേറ്റ ഹൂലെന ലോപെറ്റേഗ്വി ക്യു.എഫ്.എ പ്രസിഡന്റ്ജാസിം ബിൻ റാശിദ്
അൽ ബുഐനൈനൊപ്പം
ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിൽ നിർണായക മത്സരങ്ങൾക്കൊരുങ്ങുന്ന ഖത്തറിന്റെ പുതിയ പരിശീലകനായി മുന്‍ സ്പാനിഷ് ദേശീയ ടീം കോച്ച് ഹുലെന്‍ ലോപെറ്റേഗ്വി ചുമതലയേറ്റു.
ലോകകപ്പ് യോഗ്യത റൗണ്ടിലെ തിരിച്ചടികള്‍ക്ക് പിന്നാലെയാണ് ഖത്തറിനെ കളിപഠിപ്പിക്കാന്‍ ഹുലെന്‍ ലൊപെറ്റേഗ്വി എത്തുന്നത്. സ്പെയിനിന്റെ ദേശീയ ടീം, യൂത്ത് ടീമുകള്‍, റയല്‍ മാഡ്രിഡ്, ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുനൈറ്റഡ് തുടങ്ങി വമ്പന്‍ ടീമുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുമായാണ് ലോപെറ്റേഗ്വിയുടെ വരവ്. 2027 വരെയാണ് കരാര്‍. ലോകകപ്പ് യോഗ്യതയാണ് ലൊപെറ്റഗ്വിക്ക് മുന്നിലുള്ള കടമ്പ. മാർക്വേസ് ലോപസിനു പകരക്കാരനായി ലൂയി ഗാർഷ്യക്കു കീഴിലായിരുന്നു ഡിസംബർ മുതൽ കഴിഞ്ഞ ഏതാനും മത്സരങ്ങളിൽ ഖത്തർ ബൂട്ടണിഞ്ഞത്. കിർഗിസ്താനും, ഉത്തരകൊറിയക്കുമെതിരെ വിജയവുമായി ടീമിനെ മുന്നോട്ട് നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ രണ്ട് മത്സരങ്ങൾകൂടി ബാക്കിനിൽക്കെയാണ് ലോപെറ്റേഗ്വി സ്ഥാനമേൽക്കുന്നത്.
ഇനിയുള്ള പ്രധാന കടമ്പ അടുത്ത ലോകകപ്പിന് യോഗ്യത ഉറപ്പാക്കുക എന്നതാണ്. നാലാം റൗണ്ടിലേക്ക് മുന്നേറി യോഗ്യത നേടുകയാണ് ടീമിന്റെ ലക്ഷ്യം. ജൂണ്‍ അഞ്ചിന് ഇറാനെതിരെ ദോഹയിലാണ് ലൊപറ്റേഗ്വിയുടെ കീഴില്‍ ഖത്തര്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

