ലോകകപ്പ് പ്രവചന മത്സര ഫ്ലെയർ പ്രകാശനം
text_fieldsതലശ്ശേരി വെൽഫെയർ അസോസിയേഷൻ വേൾഡ് കപ്പ് പ്രവചന മത്സരം ഫ്ലെയർ പ്രകാശനം
ചെയർമാൻ നിസാം നാലകത്ത് ഫ്ലെമിങ്ങോ ഗൾഫ് ജനറൽ ട്രേഡിങ് കമ്പനി സി.ഇ.ഒ റോഷന് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് പ്രവചന മത്സര ഫ്ലെയർ പ്രകാശനം ചെയ്തു. ഫ്ലെയർ പ്രകാശനം ചെയർമാൻ നിസാം നാലകത്ത് ഫ്ലെമിങ്ങോ ഗൾഫ് ജനറൽ ട്രേഡിങ് കമ്പനി സി.ഇ.ഒ റോഷന് നൽകി നിർവഹിച്ചു.
പ്രസിഡണ്ട് തെൻവീർ അധ്യക്ഷത വഹിച്ചു. സി.എൻ അഷറഫ്, സത്താർ, മുഹമ്മദലി, റിഷ്ദിൻ, പി. പി. ഫൈസൽ, റോഷൻ, വഹാബ്, ഷെയിൻ എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം കൺവീനർ എ.കെ നൗഷാദ് സ്വാഗതവും, റഹീം നന്ദിയും പറഞ്ഞു.ലോകകപ്പ് ജേതാക്കളെയും, സെമി ഫൈനലിൽ പ്രവേശിക്കുന്ന ടീമിനെയും പ്രവചിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

