ലോകകപ്പ് ട്വൻറി20 യോഗ്യത: എ ഗ്രൂപ്പിൽനിന്നും യു.എ.ഇ മുന്നോട്ട്; രണ്ടാം സ്ഥാനത്തിന് കടുത്ത മത്സരം
text_fieldsകുവൈത്ത് സിറ്റി: ലോകകപ്പ് ട്വൻറി20 ക്രിക്കറ്റ് ടൂർണമെൻറിനുള്ള ഏഷ്യ എ ഗ്രൂപ് യോഗ്യതാ മത്സരങ്ങൾ നാലു റൗണ്ട് പിന്നിട്ടപ്പോൾ യു.എ.ഇ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്നുറപ്പായി. ആദ്യ നാലു മത്സരങ്ങളും ആധികാരികമായി ജയിച്ചാണ് യു.എ.ഇ മേധാവിത്വം അരക്കിട്ടുറപ്പിച്ചത്. രണ്ടാം സ്ഥാനത്തിനായി ഖത്തറും സൗദിയും കുവൈത്തും കടുത്ത മത്സരത്തിലാണ്. ഖത്തറിന് നാലു കളികളിൽ മൂന്നു വിജയവുമായി ആറു പോയൻറുള്ളപ്പോൾ നാലു കളികളിൽ രണ്ടുവീതം ജയവും തോൽവിയുമായി സൗദിക്കും കുവൈത്തിനും നാലുപോയൻറാണുള്ളത്. 0
.541 റൺറേറ്റുമായി സൗദി മൂന്നാം സ്ഥാനത്ത് നിൽക്കുേമ്പാൾ 0.517 റൺറേറ്റുമായി കുവൈത്ത് നാലാമതാണ്. നാലു കളിയിൽ ഒരു വിജയവും മൂന്നു തോൽവിയുമടക്കം രണ്ടു പോയൻറുമായി ബഹ്റൈൻ അഞ്ചാമതും നാലും തോറ്റ മാലദ്വീപ് ഏറ്റവും അവസാനവുമാണ്. ബഹ്റൈെൻറയും മാലദ്വീപിെൻറയും സാധ്യതകൾ ഏകദേശം അസ്തമിച്ചുകഴിഞ്ഞു. നിർണായകമായ അടുത്ത റൗണ്ട് കളിയിലെ വിജയം രണ്ടാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറുന്നവരെ തീരുമാനിക്കും. ആറു പോയൻറും 0.860 റൺറേറ്റുമായി രണ്ടാം സ്ഥാനത്തുള്ള ഖത്തറിന് നേരിയ മുൻതൂക്കമുണ്ട്. അടുത്ത കളിയിൽ ബഹ്റൈൻ ഖത്തറിനെയും സൗദി മാലിദ്വീപിനെയും കുവൈത്ത് യു.എ.ഇയെയും നേരിടും.
ചൊവ്വാഴ്ച ബഹ്റൈനെതിരെ നേടിയ ഉജ്ജ്വല വിജയമാണ് കുവൈത്തിെൻറ സാധ്യത വർധിപ്പിച്ചത്. മലയാളി താരം അർജുൻ മകേഷിെൻറ ഉശിരൻ ബൗളിങ്ങാണ് കുവൈത്തിന് തുണയായത്. 21 റൺസിന് നാലുവിക്കറ്റ് കൊയ്ത മകേഷ് ബഹ്റൈെൻറ നെട്ടല്ലൊടിച്ചു. ബാറ്റുകൊണ്ടും തിളങ്ങിയ അർജുൻ മകേഷ് 31 പന്തിൽ 26 റൺസെടുത്തു. 25 റൺസ് നേടിയ ഉസ്മാൻ വഹീദും 26 റൺസെടുത്ത അലി സഹീറും തിളങ്ങിയപ്പോൾ കുവൈത്ത് നിശ്ചിത 20 ഒാവറിൽ ആറുവിക്കറ്റിന് 153 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബഹ്റൈൻ 19.4 ഒാവറിൽ 130 റൺസിന് എല്ലാവരും പുറത്തായി. ബഹ്റൈൻ നിരയിലും തിളങ്ങിയത് മലയാളി താരം തന്നെ. 42 പന്തിൽ 43 റൺസ് നേടിയ പ്രശാന്ത് കുറുപ്പിെൻറ കരുത്തിൽ ബഹ്റൈൻ പിടിച്ചുനിന്നത്. അവസാന മത്സരത്തിൽ ശക്തരായ യു.എ.ഇയെയാണ് നേരിടേണ്ടതെന്നത് കുവൈത്തിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
