ലോകകപ്പ് ഫുട്ബാൾ യോഗ്യത: ബി ഗ്രൂപ് മത്സരങ്ങൾ കുവൈത്തിൽ
text_fieldsകുവൈത്ത് ദേശീയ ഫുട്ബാൾ ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ഖത്തർ ലോകകപ്പ് ഫുട്ബാളിെൻറ ഏഷ്യൻ യോഗ്യത മത്സരത്തിൽ ഗ്രൂപ് ബിയിൽ ബാക്കിയുള്ള കളികൾക്ക് കുവൈത്ത് വേദിയാകും. മേയ് 31നും ജൂൺ 15നും ഇടയിൽ ഒരുമിച്ച് നടത്താനാണ് പദ്ധതി. കോവിഡ് പശ്ചാത്തലത്തിൽ ടീമുകൾ പലവട്ടം വിദേശ യാത്ര നടത്തുന്നത് ഒഴിവാക്കാനാണ് യോഗ്യത മത്സരങ്ങൾ ഒരുമിച്ച് നടത്തുന്നത്. സാധാരണ ടീമുകൾ സ്വന്തം നാട്ടിലും എതിരാളികളുടെ നാട്ടിലും കളിക്കുന്ന രീതിയാണ് ഉണ്ടാകാറുള്ളത്.
ഗ്രൂപ് ബിയിലെ മറ്റു ടീമുകളായ ആസ്ട്രേലിയ, ജോർഡൻ, ചൈനീസ്, തായ്പേയ്, നേപ്പാൾ എന്നീ ടീമുകൾ കുവൈത്തിലെത്തും. ഗ്രൂപ് ബിയിൽ അഞ്ചുകളിയിൽ 10 പോയൻറുമായി കുവൈത്ത് രണ്ടാമതാണ്. നാല് കളിയിൽ 12പോയൻറുള്ള ആസ്ട്രേലിയയാണ് മുന്നിൽ. നാലു കളിയിൽ ഏഴ് പോയൻറുമായി ജോർഡനാണ് മൂന്നാം സ്ഥാനത്ത്.
നേപ്പാളിന് അഞ്ചു കളിയിൽ മൂന്ന് പോയൻറുള്ളപ്പോൾ നാലു മത്സരം കളിച്ച തായ്വാന് പോയെൻറാന്നുമില്ല.സ്പെയിൻകാരനായ പരിശീലകൻ ആൻഡ്രസ് കാരസ്കോവിെൻറ നേതൃത്വത്തിൽ സ്വന്തം മണ്ണിൽ കളിക്കുന്നതിെൻറ കൂടി ആനുകൂല്യം പ്രയോജനപ്പെടുത്തി നേട്ടം കൊയ്യാമെന്നാണ് കുവൈത്തിെൻറ പ്രതീക്ഷ.
കോവിഡ് പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകില്ല. കടുത്ത നിയന്ത്രണങ്ങളോടെയാണ് ടീമുകൾക്ക് പരിശീലന സൗകര്യം ഉൾപ്പെടെ ഒരുക്കുക. അതിനിടയിൽ കൂടുതൽ സൗഹൃദ മത്സരം കളിച്ച് മികച്ച ടീമിനെ തെരഞ്ഞെടുക്കാനാണ് കോച്ച് ആൻഡ്രസ് കാരസ്കോവിെൻറ ആഗ്രഹം.എന്നാൽ, വൈറസ് വ്യാപന സാഹചര്യത്തിൽ അത് എത്രത്തോളം സാധിക്കുമെന്ന് കണ്ടറിയണം.

