ലോകകപ്പ് ആവേശം ഇന്നു മുതൽ കുവൈത്തിലും
text_fieldsകുവൈത്ത് സിറ്റി: ഖത്തർ ലോകകപ്പിന്റെ ആവേശം ഇന്നുമുതൽ കുവൈത്തിലും നിറയും. ലോകകപ്പ് വരവറിയിക്കുന്ന റോഡ് ഷോ, പ്രദർശനങ്ങൾ എന്നിവക്ക് ഇന്ന് രാജ്യത്ത് തുടക്കമാകും.
വ്യാഴാഴ്ച ആരംഭിക്കുന്ന റോഡ് ഷോ ഒക്ടോബർ അഞ്ചുവരെ നീണ്ടു നിൽക്കും. മത്സര ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ, ഖത്തറിലെ താമസ സംവിധാനങ്ങൾ, ഗതാഗത മാർഗങ്ങൾ, ടൂർണമെന്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് റോഡ് ഷോ.
കുവൈത്ത് സിറ്റിയിൽ 'ദി അവന്യൂസിൽ ലോകകപ്പ് പ്രചാരണ പരിപാടികളുടെ വേദിയും ഒരുങ്ങും. ലോകകപ്പിന് എങ്ങനെ ടിക്കറ്റെടുക്കാം, ഹയാ കാർഡിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്, ഖത്തർ നൽകുന്ന സൗകര്യങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം ഇവിടെനിന്നറിയാം. മാച്ച് ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ, ഖത്തറിലെ താമസ സംവിധാനങ്ങൾ, ഗതാഗത മാർഗങ്ങൾ, ടൂർണമെന്റ് സൗകര്യങ്ങൾ എന്നിവയും അറിയാനാകും.സൗദിയിൽ ജിദ്ദ, റിയാദ് യു.എ.ഇയിൽ ദുബൈ എന്നിവിടങ്ങളിൽ 15 മുതൽ റോഡ് ഷോ ആരംഭിച്ചിട്ടുണ്ട്.

