Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലോ​ക​ക​പ്പ്-​ഏ​ഷ്യ​ൻ...

ലോ​ക​ക​പ്പ്-​ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത; കു​വൈ​ത്ത്-​ഖ​ത്ത​ർ ഫു​ട്ബാ​ൾ പോ​രാ​ട്ടം ഇ​ന്ന്

text_fields
bookmark_border
ലോ​ക​ക​പ്പ്-​ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത; കു​വൈ​ത്ത്-​ഖ​ത്ത​ർ ഫു​ട്ബാ​ൾ പോ​രാ​ട്ടം ഇ​ന്ന്
cancel
camera_alt

കു​വൈ​ത്ത് ടീം ​പ​രി​ശീ​ല​ന​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് യോ​ഗ്യ​ത​ക്കാ​യു​ള്ള അ​ടു​ത്ത റൗ​ണ്ടും ഏ​ഷ്യ​ൻ ക​പ്പ് യോ​ഗ്യ​ത​യും ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ചൊ​വ്വാ​ഴ്ച ഖ​ത്ത​റി​നെ​തി​രെ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്നു ക​ളി​ക​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്ന​തി​നാ​ൽ ഇ​ന്ന​ത്തെ മ​ത്സ​രം കു​വൈ​ത്തി​ന്റെ ഭാ​വി​യും തീ​രു​മാ​നി​ക്കും.

ഇ​ന്ത്യ​യും അ​ഫ്ഗാ​നി​സ്താ​നും കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പി​ൽ കു​വൈ​ത്ത് നി​ല​വി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഖ​ത്ത​റി​നോ​ടും ഇ​ന്ത്യ​യോ​ടും ആ​ദ്യ ക​ളി​ക​ളി​ൽ തോ​ൽ​വിയറി​ഞ്ഞ കു​വൈ​ത്ത് അ​ഫ്ഗാ​നി​സ്താ​നെ​തി​രെ മാ​ത്ര​മാ​ണ് വി​ജ​യം ക​ണ്ട​ത്.

ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ആ​ദ്യ ര​​ണ്ടു ടീ​​മു​​ക​​ൾ​​ക്കാ​ണ് ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​​ന്നാം റൗ​​ണ്ട് പ്ര​​വേ​​ശ​​ന​​വും ഏ​ഷ്യ ക​പ്പ് പ്ര​വേ​ശ​ന​വും ല​ഭി​ക്കു​ക. ഇ​തി​നാ​ൽ ചൊ​വ്വാ​ഴ്ച തോ​ൽ​വി ഒ​ഴി​വാ​ക്കേ​ണ്ട​ത് കു​വൈ​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്.

ഫ​ർ​വാ​നി​യ അ​ലി സ​ബാ​ഹ് അ​ൽ സാ​ലിം സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 10നാ​ണ് മ​ത്സ​രം. കാ​ണി​ക​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കു​വൈ​ത്ത് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ത്യേ​ക​മാ​യി തി​രി​ച്ച നി​യു​ക്ത സ്ഥ​ല​ങ്ങ​ൾ എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഖ​ത്ത​റി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കു​വൈ​ത്ത് പൊ​രു​തി നി​ന്നെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്നു ഗോ​ൾ വ​ഴ​ങ്ങി തോ​റ്റി​രു​ന്നു. ജൂ​ൺ ആ​റി​ന് ഇ​ന്ത്യ​യു​മാ​യും 11ന് ​അ​ഫ്ഗാ​നി​സ്താ​നു​മാ​യാ​ണ് കു​വൈ​ത്തി​ന്റെ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballWorld CupAsian Cup
News Summary - World Cup-Asian Cup qualification; Kuwait-Qatar football match today
Next Story