സാൽമിയ സൂപ്പർ മെട്രോയിൽ ലോകോത്തര ഗ്യാസ്‌ട്രോ എൻററോളജി സേവനം
text_fieldsകുവൈത്ത് സിറ്റി: ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ കൃത്യമായ രോഗനിർണയത്തിലും ആധുനിക ചികിത്സാരീതികളിലും അനേക വർഷത്തെ അനുഭവസമ്പത്തുള്ള പ്രമുഖ ഗ്യാസ്‌ട്രോ എൻററോളജിസ്റ്റും ഇൻറേണൽ മെഡിസിൻ വിദഗ്ധനുമായ ഡോ.യാക്കൂബ് മുഹമ്മദ് (MBBCh, MRCP-UK) ഇനി മെട്രോ സാൽമിയയിൽ.
ഡോ.യാക്കൂബ് മുഹമ്മദ്
ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട സങ്കീർണ രോഗങ്ങൾ, കരൾ രോഗങ്ങൾ, അൾസർ, ആസിഡിറ്റി, വയറുവേദന, മലബന്ധം, കുടൽ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ ചികിത്സയിൽ വിദഗ്ധനാണ് ഇദ്ദേഹം. രോഗത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി അനുയോജ്യമായ ചികിത്സ ഉറപ്പാക്കുന്നതാണ് അദ്ദേഹത്തിന്റെ ചികിത്സാരീതിയുടെ പ്രധാന സവിശേഷത.
എൻഡോസ്കോപ്പി, കൊളോണോസ്കോപ്പി എന്നിവയിലും ഡോ.യാക്കൂബിനു വൈദഗ്ധ്യമുണ്ട്. രോഗിയുടെ ആരോഗ്യനിലയും സൗകര്യവും പരിഗണിച്ച് ലോക്കൽ അനസ്‌തീഷ്യയിലോ ജനറൽ അനസ്‌തീഷ്യയിലോ പരിശോധനകൾ നടത്താനുള്ള സൗകര്യവും മെട്രോ സാൽമിയയിൽ ലഭ്യമാണ്.
ദീർഘകാലമായി വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അനുഭവിക്കുന്നവർ, തുടർച്ചയായ അസിഡിറ്റി, വയറുവേദന, ദഹനക്കുറവ്, രക്തസ്രാവം, മറ്റ് ദഹനസംബന്ധമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എന്നിവർ സമയബന്ധിതമായി ഡോക്ടറെ സമീപിക്കുന്നത് അനിവാര്യമാണ്. കുവൈത്തിലെ ജനങ്ങൾക്ക് മികച്ച ചികിത്സാസൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കൃത്യമായ രോഗനിർണയവും ഫലപ്രദമായ ചികിത്സയും കൊണ്ട് ശ്രദ്ധേയനായ ഡോ.യാക്കൂബ് മുഹമ്മദിന്റെ സേവനം സൂപ്പർ മെട്രോ സാൽമിയയിൽ ലഭ്യമാക്കിയതെന്ന് മെട്രോ മാനേജ്‌മന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

