ലോക ചാമ്പ്യൻഷിപ്; കുവൈത്ത് ജിംനാസ്റ്റിക്സ് ടീം 10 മെഡൽ നേടി
text_fieldsകുവൈത്ത് താരങ്ങളായ സാറാ അൽ ബന്നായ്, രായ അൽ ഖസ്സർ എന്നിവർ
കുവൈത്ത് സിറ്റി: അസർബൈജാനിലും യു.എ.ഇയിലും നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ജിംനാസ്റ്റിക്സ് ടീം പത്ത് മെഡലുകൾ നേടി.
അസർബൈജാനിൽ നടന്ന ബാക്കു ചാമ്പ്യൻഷിപ്പിൽ ആറും ദുബൈയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ നാലും മെഡലുകളാണ് നേടിയത്. അസർബൈജാനിൽ കുവൈത്ത് താരങ്ങളായ സാറാ അൽ ബന്നായ്, രായ അൽ ഖസ്സർ എന്നിവർ മികച്ച പ്രകടനം നടത്തി.
500 താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ സാറാ അൽ ബന്നായ് മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി. രായ അൽ ഖസ്സർ രണ്ട് വെങ്കലം നേടി. ദുബൈയിൽ 300 താരങ്ങൾ പങ്കെടുത്ത യു.എ.ഇ ചാമ്പ്യൻഷിപ്പിൽ ആമിന അൽകന്ദരി, താലിയ ബെഹ്ബെഹാനി എന്നിവരിലൂടെയാണ് കുവൈത്തിന് നാല് മെഡലുകൾ ലഭിച്ചത്.

