ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: ലോക ബോക്സിങ് ചാമ്പ്യൻഷിപ് ശനിയാഴ്ച കുവൈത്തിൽ നടക്കും. ജർമനി, ഫിലിപ്പീൻസ്, കുവൈത്ത്, ബഹ്റൈൻ, ടുണീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രഫഷണൽ ബോക്സർമാർ പങ്കെടുക്കും. ലോക ബോക്സിങ് കൗൺസിലുമായി സഹകരിച്ചാണ് ചാമ്പ്യൻഷിപ്പ്.
ചാമ്പ്യൻഷിപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കുവൈത്തിലെ വേൾഡ് ബോക്സിങ് കൗൺസിൽ (ഡബ്ല്യു.ബി.സി) പ്രതിനിധി മിശ്അൽ അൽ ഫാജി അറിയിച്ചു. കുവൈത്ത് ബോക്സിങ്ങിന്റെ നിലവാരം ഉയർത്തലും മത്സരാർഥികളുടെ സാങ്കേതികവും ശാരീരികവുമായ കഴിവുകൾ വികസിപ്പിക്കലുമാണ് ചാമ്പ്യൻഷിപ്പ് വഴി ലക്ഷ്യമിടുന്നത്. കായിക സംസ്കാരം വളർത്തൽ, യുവാക്കളെ മത്സരിക്കാൻ പ്രോത്സാഹിപ്പിക്കൽ, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങളും വ്യാപിപ്പിക്കൽ എന്നിവക്കും ചാമ്പ്യൻഷിപ്പ് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

