ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്: യാക്കൂബ് അൽ യൂഹ സെമിഫൈനലിൽ
text_fieldsകുവൈത്ത് സിറ്റി: ഹംഗേറിയൻ തലസ്ഥാനമായ ബുഡപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ യാക്കൂബ് അൽ യൂഹ 110 മീറ്റർ ഹർഡ്ൽസിൽ സെമിഫൈനലിലേക്ക് യോഗ്യത നേടി. 13:56 സെക്കൻഡിൽ ഓടിയെത്തിയാണ് യാക്കൂബ് അൽ യൂഹ യോഗ്യത നേടിയത്.
തിങ്കളാഴ്ച രാത്രി 9.05നാണ് സെമിഫൈനൽ. 100 മീറ്റർ ഓട്ടം യോഗ്യത മത്സരത്തിൽ കുവൈത്തിന്റെ മുദാവി അൽ ഷമ്മരിക്ക് ഏഴാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 11:93 സെക്കൻഡിലാണ് മുദാവി അൽ ഷമ്മരി 100 മീറ്റർ പൂർത്തിയാക്കിയത്. 800 മീറ്റർ ഓട്ടത്തിൽ ഇബ്രാഹിം അൽ ദാഫിരിയും കുവൈത്തിനായി രംഗത്തിറങ്ങും. ഈ മാസം 19 മുതൽ 27 വരെയാണ് ലോക ചാമ്പ്യൻഷിപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

