ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം ആഘോഷിക്കും
text_fieldsമനുഷ്യക്കടത്ത് തടയുന്നതിനുള്ള സ്ഥിരം ദേശീയ സമിതി അംഗങ്ങൾ യോഗത്തിൽ
കുവൈത്ത് സിറ്റി: മനുഷ്യക്കടത്തും കള്ളക്കടത്തും ചെറുക്കുന്നതിനായുള്ള സ്ഥിരം ദേശീയ സമിതിയുടെ 22-ാമത് യോഗം ചേർന്നു. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വെല്ലുവിളികളും തടസ്സങ്ങളും യോഗം ചർച്ച ചെയ്തു. ആക്ടിങ് അണ്ടർസെക്രട്ടറിയും കമ്മിറ്റി വൈസ് ചെയർമാനുമായ അവതീഫ് അൽ സനദ് അധ്യക്ഷത വഹിച്ചു.
ജൂലൈ 30 ന് ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പ്, വ്യക്തികളുടെ കടത്തും കുടിയേറ്റക്കാരുടെ കടത്തും തടയുന്നതിനുള്ള ദേശീയ തന്ത്രത്തിന്റെ (2025-2028) വിശദമായ എക്സിക്യൂട്ടിവ് നടപടിക്രമങ്ങൾ എന്നിവ യോഗം അവലോകനം നീതിന്യായ മരന്താലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

