Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2020 5:01 PM GMT Updated On
date_range 1 April 2020 5:01 PM GMTവർക്ക് ഷോപ്പുകളും ഒാേട്ടാ പാർട്സ് സെന്‍ററുകളും അടച്ചിടണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വർക്ക് ഷോപ്പുകളും ഒാേട്ടാ പാർട്സ് സെൻററുകളും അടച്ചിടാൻ ഉത്തരവ്. കോവിഡ് പ്രതിരോധ ഭാഗമായി ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിേൻറതാണ് തീരുമാനം. നേരത്തെ അടിയന്തര സേവന വിഭാഗങ്ങളിൽ ഉൾപ്പെടുത്തി ഇവക്ക് പ്രവർത്തനാനുമതി നൽകിയിരുന്നു.
സഹകരണ സംഘങ്ങളിൽ സന്നദ്ധ സേവനം നടത്തിയിരുന്നവരെ തൽക്കാലം അവിടെനിന്ന് മാറ്റാനും മറ്റു സ്ഥലങ്ങളിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒാൺലൈൻ ക്ലാസ് നിർബന്ധമാക്കിയിട്ടില്ലെന്നും ആവശ്യമുള്ളവർക്ക് ചെയ്യാൻ അനുമതി നൽകുകയായിരുന്നുവെന്നും സർക്കാർ വക്താവ് താരിഖ് അൽ മസ്റം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Next Story